കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറുകള്‍ ഒരു മാസത്തിനകം അടച്ചുപൂട്ടാന്‍ താലിബാന് ഭരണകൂടം ഉത്തരവിട്ടു. നിലവിലുള്ള പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജര്‍ അറിയിച്ചു. സ്ത്രീകളെയും പെണ്‍കുട്ടികളെയും കോളജിലും സ്കൂളിലും പോയി പഠിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഇതിനുശേഷമാണ് ഇപ്പോഴത്തെ പുതിയ ഉത്തരവ്.
താലിബാന് ഉത്തരവിനെ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളും അപലപിച്ചു. കഴിഞ്ഞ വര്‍ഷം നിരവധി സ്കൂളുകളും കോളജുകളും താലിബാന് അടച്ചുപൂട്ടിയിരുന്നു. സന്നദ്ധ സംഘടനകളില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നതും സിനിമാ തിയേറ്ററുകള്‍, പൊതുസ്ഥലങ്ങല്‍ എന്നിവിടങ്ങളില്‍ പോകുന്നതുമെല്ലാം വിലക്കിയിരുന്നു. പാര്‍ലറുകള്‍ അടച്ചുപൂട്ടണമെന്ന താലിബാന് ഉത്തരവിനെതിരെ അഫ്ഗാനിലും പ്രതിഷേധമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: