ലണ്ടന്‍: ന്യൂസിലാന്‍ഡ് താരം കെയ്ന്‍ വില്യംസണ് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സ്മിത്ത് നാല് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. കെയ്ന്‍ വില്യംസണ് 883 പോയിന്റ് നേടിയപ്പോള്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് സ്മിത്ത് രണ്ടമതായത്.
റിഷഭ് പന്ത് മാത്രമാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുളള ഇന്ത്യന്‍ താരം. പത്താമതാണ് പന്ത്. മര്‍നസ് ലബുഷെയ്ന്, ട്രാവിസ് ഹെഡ് എന്നിവര്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. റൂട്ട് അഞ്ചാം സ്ഥാനത്തും ബാബര്‍ അസം ആറാം സ്ഥാനത്തുമാണ്. ഉസ്മാന് ഖവാജ, ഡാരില്‍ മിച്ചല്‍, ദിമുത് കരുണാരത്നെ മറ്റ് സ്ഥാനങ്ങളിലുണ്ട്.
ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ താരം ആര് അശ്വിനാണ് ഒന്നാമത്. രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പാറ്റ് കമ്മിന്സണ് രണ്ടാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: