കാഞ്ഞാണി: മഴ ശക്തമായതോടെ മണലൂര്‍ പഞ്ചായത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ഒരു വീട്ടില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. അഴുക്ക് വെള്ളം കയറി കിണര്‍ വെള്ളം മലിനമാവുകയും ചെയ്തു.
അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ഏരാശ്ശേരി ഇന്ദിര, ചിത്തംതോപ്പില് ജോണ്‍ മോഹന്‍, പനംകുളം ഉണ്ണി, വാക്കാട്ട് മാധവി, കുബ്ബളത്തറ ഭാനുമതി, കൊറോട്ട് രാധാകൃഷ്ണന്, കളരിക്കല്‍ സുരേഷ് ബാബു, പച്ചാംമ്പിള്ളി ശാന്ത എന്നിവരുടെ വീടുകളിലാണ് ഭാഗികമായി വെള്ളം കയറിയത്. പറമ്പില്‍ വെള്ളം കയറി സെപ്റ്റിക് ടാങ്കുകള്‍ മുങ്ങിയതോടെ പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനാകാതെ കുടുംബാംഗങ്ങള്‍ വലയുകയാണ്.
ജോണ്‍ മോഹന്റെ വീടിന് ചുറ്റും വെള്ളക്കെട്ടായതോടെ മുറ്റത്തെ കിണറിടിയുകയും ഏത് നിമിഷവും പറമ്പിലെ മലിനജലം കിണറില്‍ കലരാവുന്ന സാഹചര്യവുമാണുള്ളത്. കാലങ്ങളായി വെള്ളമൊഴുകി പോയിരുന്ന തോടുകള്‍ പല കാരണങ്ങളാല്‍ ചെറുതാക്കുകയും അതിന് മുകളില്‍ സ്ലാബിട്ട് പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതായി ആക്ഷേപമുണ്ട്. വാസു ശ്രമദാന റോഡ് മുതല്‍ കോതായിപ്പാലം വരെ 50 മീറ്റര്‍ നീളത്തില്‍ നാലടി വീതിയില്‍ നിലനിന്നിരുന്ന തോട് നികത്തിയതിനെ തുടര്‍ന്ന് ഒരടി വീതിയിലേക്ക് ചുരുങ്ങിയതാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: