എടത്വാ: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. ദുരിത ബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു.
അപ്പര്‍ കുട്ടനാട്ടിലെ നിരണം, തലവടി, എടത്വാ, തകഴി, വീയപുരം പഞ്ചായത്തിലാണ് ജലനിരപ്പ് ഉയര്‍ന്നത്. തലവടി പഞ്ചായത്തിലെ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. തലവടി കുന്നുമ്മാടി കുതിരച്ചാല്‍. മണലേല്‍, വേദവ്യാസ സ്‌ക്കൂള്‍, മുരിക്കോലിമുട്ട്, പ്രിയദര്‍ശിനി, നാരകത്തറമുട്ട് പൂന്തുരുത്തി, കളങ്ങര, ചൂട്ടുമാലില്‍ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം ദുരിതം വിതയ്‌ക്കുന്നത്. ജനപ്രതിനിധികളുടേയും ദുരിതാശ്വാസ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. ദുരിത ബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിക്കാനാണ് തീരുമാനം. കിടപ്പ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധിക്യതര്‍. റവന്യു, പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടന്നുവരുന്നു.
തലവടി കുന്നുമ്മാടി കുതിരച്ചാല്‍ കോളനിയിലെ നിരവധി വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്. വ്യദ്ധരും, കുട്ടികളും, സ്ത്രീകളും ഉള്‍പ്പെടെ നിരവധി ആളുകളാണ് കോളനിയില്‍ ഒറ്റപ്പെട്ട അസ്ഥയില്‍ കഴിയുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ദുരിതം ആദ്യം അനുഭവിക്കുന്ന സ്ഥലമായി കുതിരച്ചാല്‍ കോളനി മാറിയിട്ടുണ്ട്. തലവടി ചുണ്ടന്‍ മാലിപ്പുരയില്‍ വെള്ളം കയറിയതോടെ ചുണ്ടന്‍ ഉയര്‍ത്തി വെച്ചു. പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളകെട്ടിലാണ്. ഇന്നലെ ഉച്ച കഴിഞ്ഞതോടെ വീയപുരം, നിരണം മുട്ടാര്‍ പഞ്ചായത്തിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: