അമ്പലപ്പുഴ: കിഴക്കന്‍ വെള്ളം ശക്തമായതോടെ പാടശേഖരങ്ങള്‍ പലതും മടവീഴ്ച ഭീഷണിയില്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് പാര്യക്കാടന്‍ പാടശേഖരത്തില്‍ മടവീണു. പാടശേഖരത്തിലെ കിഴക്കേബണ്ടിലെ വെള്ളം കയറ്റാനുള്ള തൂമ്പ് ഇളകിമാറിയതാണ് മടവീഴ്ചക്ക് കാരണം.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു മടവീഴ്ച. നൂറ്റമ്പത് ഏക്കറുള്ള പാടശേഖരത്തില്‍ 58 കര്‍ഷകരാണുള്ളത്. വിതകഴിഞ്ഞ് 30 ദിവസം കഴിഞ്ഞ നെല്‍ച്ചെടികള്‍ പൂര്‍ണ്ണമായും വെള്ളത്തിലായി. കര്‍ഷകര്‍ മടതടയാനുള്ള ശ്രമത്തിലാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയും കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: