ആലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികള്‍ മുറിച്ചു. തോട്ടപ്പള്ളി പൊഴി യില്‍40 ഷട്ടറുകളില്‍ 39 എണ്ണവും തുറന്നു.ജില്ല കളക്ടര്‍ ഹരിത വി കുമാര്‍ തോട്ടപ്പള്ളിയിലെത്തി പൊഴി മുറിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന നടത്തുകയും ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
പൊഴി മുറിച്ചതോടെ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ വെള്ളം എളുപ്പത്തില്‍ കടലിലേക്ക് ഒഴുക്കി വിടാന്‍ സാധിക്കും. തോട്ടപ്പള്ളിയില്‍ പൊഴി മുറപൊഴി മുറിച്ചതോടെ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ വെള്ളം എളുപ്പത്തില്‍ കടലിലേക്ക് ഒഴുക്കി വിടാന്‍ സാധിക്കും. ജില്ലയില്‍ ചെങ്ങന്നൂര്‍ വില്ലേജിലും തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും പട്ടണക്കാടും ഓരോ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മൂന്ന് ക്യാമ്പുകളിലായി 28 പേരാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: