അമ്പലപ്പുഴ: കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തില്‍ മരണക്കുഴികള്‍ യാത്രക്കാരുടെ നടുവൊടിക്കുന്നു. തിരിഞ്ഞു നോക്കാതെ അധികൃതര്‍. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍ ഓരോ ദിവസവും മരണക്കുഴികളുടെ എണ്ണം വര്‍ധിക്കുകയാണ്. മഴ കനത്തതോടെ കുഴികളില്‍ വെള്ളം കെട്ടിക്കിടന്ന് രാത്രി കാലങ്ങളില്‍ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നത്.
ആഴമേറിയ കുഴികളില്‍ വീണ് വാഹനങ്ങള്‍ക്കും തകരാറ് സംഭവിക്കുകയാണ്. മഴക്കാലത്തിന് മുന്‍പ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതാണ് പാലം ഇത്രയേറെ തകരാന്‍ കാരണമായത്.പാലത്തിന്റെ മധ്യഭാഗത്തായി നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.ഈ കുഴികളില്‍ വീണ് ഇരുചക്ര വാഹനക്കാരുടെ നടുവൊടിയുന്നത് പതിവായിരിക്കുകയാണ്. ഏതാനും മാസം മുന്‍പ് അറ്റകുറ്റപ്പണിയെന്ന പേരില്‍ പ്രഹസനം നടത്തിയിരുന്നു.
എന്നാലിത് ദിവസങ്ങള്‍ക്കു ശേഷം വീണ്ടും തകര്‍ന്നു. കുഴികള്‍ കണ്ട് വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളിലിടിച്ച് അപകടമുണ്ടാകുന്നതും നിത്യസംഭവമാണ്. കുഴികളില്‍ വീഴാതിരിക്കാന്‍ വാഹനങ്ങള്‍ വേഗത കുറക്കുന്നത് പാലത്തില്‍ അതി രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. അറ്റകുറ്റപ്പണി നടത്താതില്‍ പ്രതിഷേധിച്ച് ചിലര്‍ കുഴികളില്‍ കഴിഞ്ഞ ദിവസം തൈ നട്ടിരുന്നു. കടുത്ത വേനലില്‍ ടാര്‍ ഉരുകിയൊലിച്ച് ഒരു ഭാഗത്ത് കിടക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: