ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ മൂന്ന് ബഹിരാകാശ പേടകം ജിഎസ്എല്‍വി മാര്‍ക്ക് III വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലായിരുന്നു ഈ പ്രക്രിയ നടന്നത്.
ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 12നും 19നും ഇടയിലാണ് വിക്ഷേപണം.ചന്ദ്രന്റെ 100 കിലോമീറ്റര്‍ ഭ്രമണപഥം വരെ ലാന്ഡറിനയും റോവറിനെയും ബഹിരാകാശ വാഹന ഭാഗം വഹിക്കും.
തുടര്‍ന്ന് ചന്ദ്രയാന്‍ ഒന്നിലും രണ്ടിലും ഉണ്ടായത് പോലെ ബഹിരാകാശ വാഹന ഭാഗം ചന്ദ്രനെ ചുറ്റും. ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ മെല്ലെ ഇറക്കാനും റോവറിനെ ചാന്ദ്ര പ്രതലത്തില്‍ ചലിപ്പിക്കാനുമുള്ള രണ്ടാം ശ്രമത്തിലാണ് ഐഎസ്ആര്‍ഒ.
2019 ലെ ചാന്ദ്രയാന്‍ 2 ദൗത്യത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ലാന്‍ഡറില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സോഫ്റ്റ്വെയര് തകരാര്‍ മൂലം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ തകര്‍ന്നപ്പോള്‍ ചന്ദ്രയാന്‍ 3ല്‍ ലാന്‍ഡറിലെ പേലോഡുകള്‍ ചന്ദ്രനില്‍ മെല്ലെ ഇറങ്ങി ലാന്‍ഡിംഗ് സ്ഥലത്തിന് ചുറ്റുമുള്ള താപനില അളക്കുകയും പ്ലാസ്മ സാന്ദ്രത കണക്കാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: