കൊല്ലം : എസ്എഫ്‌ഐ നേതാക്കളുടെ മാര്‍ക്ക് ലിസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റേയും മാര്‍ക്ക് ലിസ്റ്റ് വ്യാജം. കൊല്ലം കടയ്‌ക്കലിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സമി ഖാന്‍ കോടതിയില്‍ ഹാജരാക്കിയ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റാണ് വ്യാജമായിരുന്നത്. ഒമ്പത് തിരുത്തുകളാണ് ഈ മാര്‍ക്ക് ലിസ്റ്റില്‍ വരുത്തിയിട്ടുള്ളത്.
വ്യാജമായുണ്ടാക്കിയ മാര്‍ക്ക്‌ലിസ്റ്റ് കേസില്‍ കഴിഞ്ഞ ദിവസമാണ് സമി ഖാന്‍ പോലീസ് പിടിയിലായത്. വ്യാജമായുണ്ടാക്കിയ മാര്‍ക്ക് ലിസ്റ്റ് കാണിച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഇതുമായി ഉപരിപഠനത്തിന് ശ്രമിച്ചെന്നുമാണ് സമി ഖാനെതിരായ കേസ്. തന്റെ മാര്‍ക്ക് യഥാര്‍ത്ഥത്തില്‍ 468 ആണെന്നും അക്ഷയയില്‍ പോയി തന്റെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പെടുത്തപ്പോള്‍ രണ്ടെണ്ണം ലഭിച്ചെന്നുമാണ് സമി ഖാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
തുടര്‍ന്ന് ഈ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ച് സമി ഖാന്‍ വെറ്ററിനറി സര്‍വകലാശാലയില്‍ പ്രവേശനത്തിനായും ശ്രമിച്ചിരുന്നു. എന്നാല്‍ മാര്‍ക്ക് കുറവായതിനാല്‍ പ്രവേശനം ലഭിച്ചിരുന്നില്ല. സംഭവത്തില്‍ നീറ്റ് നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ വിളിച്ചുവരുത്തി കോടതി വിശദാംശങ്ങള്‍ തേടി. അന്വേഷണത്തില്‍ സമി ഖാന്റേത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കണ്ടെത്തി കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ കേസെടുക്കാന്‍ കൊല്ലം റൂറല്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സമി ഖാന്‍ അറസ്റ്റിലായത്. 2021- 22 നീറ്റ് പരീക്ഷയില്‍ സമീഖാന് കിട്ടിയത് 16 മാര്‍ക്കാണ്. ഇത് 468 മാര്‍ക്ക് ആക്കി മാറ്റിയാണ് വ്യാജ മാര്‍ക്ക്‌ലിസ്റ്റുണ്ടാക്കിയത്. സമി ഖാനെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: