Categories: Ernakulam

നായരമ്പലത്ത് കടലാക്രമണം രൂക്ഷം; വീടുകളിൽ വെള്ളം കയറി, പ്രതിഷേധവുമായി പ്രദേശവാസികൾ, വൈപ്പിന്‍-മുനമ്പം സംസ്ഥാനപാത ഉപരോധിക്കുന്നു

പ്രദേശത്ത് ചെല്ലാനം ടെട്രാപോഡ് മാതൃകയിലുള്ള കടല്‍ഭിത്തി നിര്‍മിക്കണമെന്നാണ് ഇവരുടെ ആവശ്യം. വന്‍ജനാവലിയാണ് റോഡ് ഉപരോധത്തിനായി എത്തിയിരിക്കുന്നത്.

Published by

കൊച്ചി: നായരമ്പലം, വെളിയെത്താംപറമ്പ് ഭാഗത്ത് തുടര്‍ച്ചയായുണ്ടാകുന്ന കടലാക്രമണത്തിന് പരിഹാരം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ റോഡ് ഉപരോധം നടക്കുന്നു. വൈപ്പിന്‍ മുനമ്പം സംസ്ഥാന പാതയാണ് നാട്ടുകാര്‍ ചേര്‍ന്ന് ഉപരോധിക്കുന്നത്. കടൽ ക്ഷോഭത്തിൽ വീടുകളിൽ വെള്ളം കയറിയത് പ്രതിഷേധത്തിന് കാരണമായി.

പ്രദേശത്ത് ചെല്ലാനം ടെട്രാപോഡ് മാതൃകയിലുള്ള കടല്‍ഭിത്തി നിര്‍മിക്കണമെന്നാണ് ഇവരുടെ ആവശ്യം. വന്‍ജനാവലിയാണ് റോഡ് ഉപരോധത്തിനായി എത്തിയിരിക്കുന്നത്. റോഡില്‍ കുത്തിയിരുന്നാണ് നാട്ടുകാരുടെ പ്രതിഷേധം. വര്‍ഷങ്ങളായി കടലാക്രമണ ഭീഷണിയില്‍ തുടരുന്നവരാണ് തങ്ങളെന്നും നിരവധി തവണ സുരക്ഷിതമായ കടല്‍ഭിത്തി നിര്‍മിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കാത്തതിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.  

ഉപരോധം അവസാനിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാൻ ഉപരോധക്കാർ തയാറല്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാ റാൻ തയാറല്ലെന്നും നാട്ടുകാർ പറയുന്നു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by