തൃശൂര്‍: കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ആരംഭിച്ച എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ മിന്നല്‍ പരിശോധന നടത്തി ജില്ലാ കലക്ടര്‍ വി. ആര്. കൃഷ്ണ തേജ. തൃശൂര്‍ താലൂക്ക് കണ്ട്രോള് റൂമിലാണ് ജില്ലാ കലക്ടര്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയത്.
സബ് കലക്ടര്‍ മുഹമ്മദ് ശഫീക്കും കലക്ടറോടൊപ്പമുണ്ടായിരുന്നു. ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ കലക്ടറേറ്റിലും താലൂക്കുകളിലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ സന്ദര്‍ശനം നടത്തിയത്. ഉദ്യോഗസ്ഥരുമായി സംസാരിച്ച അദ്ദേഹം, അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും സന്നാഹങ്ങളും വിലയിരുത്തി.
കാലവര്‍ഷത്തെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനുമായാണ് ജില്ലാ തലത്തില്‍ കലക്ടറേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലും എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സെന്ററുകള്‍ക്കു പുറമെ, പോലിസ്, ഫിഷറീസ്, കെഎസ്ഇബി എന്നിവയുടെയും കണ്ട്രോള് റൂമുകള്‍ ജില്ലയില്‍ സജ്ജമാണ്. നമ്പറുകള്‍ ചുവടെ.
ജില്ലാതല എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ (ഡിഇഒസി), കളക്ടറേറ്റ്- 0487 2362424, 9447074424.
താലൂക്ക്തല എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ (ടിഇഒസി)- താലൂക്ക് ഓഫീസുകള്‍:
തൃശൂര്‍- 0487 2331443
തലപ്പിള്ളി- 0488 4232226
മുകുന്ദപുരം- 0480 2825259
ചാവക്കാട്- 0487 2507350
കൊടുങ്ങല്ലൂര്‍- 0480 2802336
ചാലക്കുടി- 0480 2705800
കുന്നംകുളം- 04885 225200, 225700
പോലീസ് കണ്ട്രോള് റൂം (തൃശൂര്‍) 04872424111
പോലീസ് കണ്ട്രോള് റൂം (കൊടുങ്ങല്ലൂര്‍) 04802800622
കെഎസ്ഇബി 9496010101
ഫിഷറീസ് കണ്ട്രോള് റൂം 04802996090.
പ്രതികരിക്കാൻ ഇവിടെ എഴുതുക: