Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖരമാലിന്യങ്ങളുടെ പരിപാലനത്തില്‍ നവീന ആശയങ്ങള്‍ ഉള്‍ക്കൊള്ളണം : ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ ശില്പശാല

ദ്വിദിന ശില്പശാലയ്‌ക്ക് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 06:01 am IST
in Kerala

തിരുവനന്തപുരം: അജൈവ മാലിന്യങ്ങളുടെ പരിപാലനത്തില്‍ നവീന ആശയങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) ശില്പശാല. മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) നഗരസഭ പ്രതിനിധികള്‍ക്കായി കോവളത്ത് സംഘടിപ്പിച്ച ‘മാറ്റം’ ശില്പശാലയിലാണ് ഖരമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകതയില്‍ ചര്‍ച്ച നടന്നത്. അജൈവ മാലിന്യങ്ങളുടെ സംഭരണം, തരംതിരിക്കല്‍, സംസ്കരിക്കല്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായുള്ള ആശയങ്ങളും രൂപകല്പനയും ശില്പശാലയില്‍ വിശദമായി ചര്‍ച്ച ചെയ്തു.

തെക്കന്‍ ജില്ലകളിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്ത ശില്പശാല തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.

87 നഗരസഭകളിലെയും 6 കോര്‍പറേഷനുകളിലെയും അധ്യക്ഷന്‍മാരും ആരോഗ്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ശില്പശാലകള്‍ 4 മേഖലകളിലായിട്ടാണ് നടത്തുക. ഇതിന്റെ ആദ്യഘട്ടത്തിനാണ് തിരുവനന്തപുരത്ത് തുടക്കമായത്. തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നഗരസഭ പ്രതിനിധികള്‍ ആദ്യഘട്ട ശില്പശാലയില്‍ പങ്കെടുത്തു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് മേഖലാ ശില്പശാലകള്‍ തുടര്‍ന്ന് നടക്കും.

മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം സി എഫ്), റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍ ആര്‍ എഫ്) എന്നിവ വികസിപ്പിക്കണമെന്ന് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയര്‍മാന്‍ ജി. ശങ്കര്‍ ശില്പശാലയില്‍ പറഞ്ഞു. ഇതിനായുള്ള രൂപകല്പന ജി. ശങ്കര്‍ അവതരിപ്പിച്ചു.

നിലവില്‍ ഉപയോഗിക്കുന്ന അജൈവ മാലിന്യ യൂണിറ്റുകളില്‍ പലതിന്‍റേയും രൂപകല്പനയില്‍ പിഴവുകളുണ്ട്. ഇത്തരം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഒറ്റമുറി കെട്ടിടങ്ങളിലെ സൗകര്യക്കുറവ്, മാലിന്യം കൃത്യമായി സംഭരിക്കുന്നതിനും ഫലപ്രദമായി തരംതിരിക്കുന്നതിനുമുള്ള സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്‌മ തുടങ്ങിയവ നിലവിലെ പ്രശ്നങ്ങളാണ്.

ഇതിനു പരിഹാരമായാണ് നൂറു ശതമാനം പുനരുപയോഗ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള സംവിധാനത്തിന്റെ രൂപകല്പന തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്കുന്നതാണ് പുതിയ രൂപകല്പന.

അജൈവ മാലിന്യങ്ങളെ തരംതിരിച്ച് സംസ്ക്കരിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങളാണ് യൂണിറ്റുകളില്‍ സ്ഥാപിക്കുക. മാലിന്യ ശേഖരണം, സംഭരണം, സംസ്കരണം, തരംതിരിക്കല്‍ എന്നിവയ്‌ക്ക് പുറമേ തൊഴിലാളികള്‍ക്കുള്ള ശുചീകരണ-വിശ്രമ മുറികളും ഇതിന്റെ ഭാഗമായി ഉണ്ടാകും. മാലിന്യ സംസ്കരണ യൂണിറ്റുകളില്‍ സജ്ജീകരിക്കുന്ന സോളാര്‍ പാനല്‍, മഴവെള്ള ശേഖരണ സംവിധാനം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

പന്ത്രണ്ട് അടി വീതിയിലുള്ള ചെറിയ യൂണിറ്റ്, പത്ത് സെന്‍റ് സ്ഥലത്തിനു അനുയോജ്യമായ യൂണിറ്റ്, അന്‍പത് സെന്‍റ് സ്ഥലത്തിനു അനുയോജ്യമായ യൂണിറ്റ് എന്നിവ പുതിയ രൂപകല്പനയുടെ നിര്‍ദേശങ്ങളിലുണ്ട്.

ദ്വിദിന ശില്പശാലയുടെ ഭാഗമായി ഖരമാലിന്യ പരിപാലനം- നിലവിലെ സാഹചര്യം, നഗരസഭകള്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ വെല്ലുവിളികള്‍ ഉപയോഗിച്ച തന്ത്രങ്ങള്‍, ഖരമാലിന്യ പരിപാലനത്തെ സംബന്ധിച്ച നിയമങ്ങള്‍, ആസൂത്രിതമായ ഇടപെടല്‍, വിവിധ മാതൃകകളും സാങ്കേതിക വിദ്യകളും, ഖരമാലിന്യ പരിപാലനത്തിന് സാമ്പത്തികലഭ്യത-സംയോജിത സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടന്നു.

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നടത്തിയ വിവര ശേഖരണത്തിലൂടെ കണ്ടെത്തിയ ഓരോ നഗരസഭകളിലെയും മാലിന്യ പരിപാലനത്തിലെ പോരായ്‌മകള്‍ ശില്പശാലയില്‍ വിശകലനത്തിന് വിധേയമാക്കി. ഇതിന്റെ  അടിസ്ഥാനത്തില്‍  അടിയന്തിരമായി  നടപ്പിലാക്കേണ്ട  ഉപപദ്ധതികള്‍ നിശ്ചയിച്ചു. ഇതോടൊപ്പം മാലിന്യ പരിപാലനത്തില്‍ സുസ്ഥിരമായ നേട്ടം കൈവരിക്കുന്നതിന് ഓരോ നഗരസഭകളിലും നടപ്പാക്കേണ്ട മാലിന്യ പരിപാലന മാസ്റ്റര്‍ പ്ലാനിനെ കുറിച്ചും ശില്പശാലയില്‍ ചര്‍ച്ച ചെയ്തു. ഓരോ നഗരസഭകളിലെയും ജനപ്രതിനിധികളും നിര്‍വഹണ ഉദ്യോഗസ്ഥരും ശില്പശാലയില്‍ പങ്കെടുത്തതിലൂടെ പദ്ധതി നിര്‍വഹണത്തില്‍ സമഗ്രമായ നേട്ടം കൈവരിക്കാനാകും.

സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം മാര്‍ച്ച് 15  നാണ് മാലിന്യമുക്തം നവകേരളം കാമ്പയിന്‍ ആരംഭിച്ചത്. 2024ല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂര്‍ണ ശുചിത്വ പദവിയില്‍ എത്തിക്കുന്നതിനാണ് മൂന്ന് ഘട്ടങ്ങളായുള്ള ക്യാമ്പയിന്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്.  ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിധികളേയും ഉദ്യോഗസ്ഥന്‍മാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ പരിശീലന, നിര്‍വഹണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

Tags: മാലിന്യനിര്‍മ്മാര്‍ജ്ജനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

മാലിന്യമുക്തം നവകേരളം; രണ്ടാംഘട്ടത്തില്‍ മാലിന്യം തരംതിരിക്കലിന് പ്രാധാന്യം

Palakkad

മാലിന്യ പരിപാലനം: ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി വിദ്യാര്‍ഥികള്‍

ഹോട്ടല്‍ മാലിന്യം
Thrissur

പൊതുസ്ഥലത്ത് മാലിന്യം തള്ളി ഹോട്ടല്‍; ഉടമയില്‍ നിന്ന് 25,000 രൂപ പിഴയീടാക്കി തൃക്കൂര്‍ പഞ്ചായത്ത്‌

Kerala

മാലിന്യം വലിച്ചെറിയുന്നത് അറിയിച്ചാല്‍ പ്രതിഫലം; ഉത്തരവ് ഫലം കാണുന്നു; നിരവധി തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യപ്രശ്‌നത്തിന് അടിയന്തര നടപടി

Kerala

ഇനി ‘സീറോ വേസ്റ്റ്’ ക്യാമ്പസുകള്‍; പ്രഖ്യാപനം പരിസ്ഥിതി ദിനത്തില്‍; തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.