Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആചാരങ്ങള്‍ പതിവുപോലെ: മഴയെത്തി… കല്ലിടവഴി റോഡ് വെള്ളത്തിലായി

അന്തിക്കാട് സെന്ററില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 2 വിദ്യാലയങ്ങള്‍ക്ക് സമീപത്തു കൂടിയുളള റോഡാണ് ഇത്തവണയും പതിവു തെറ്റാതെ മുങ്ങിക്കിടക്കുന്നത്. മഴ വെള്ളം ഒഴുകിപ്പോകാന്‍ പരമ്പരാഗതമായി ഉണ്ടായിരുന്ന കാന സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഒരു പതിറ്റാണ്ടിലധികമായി അന്തിക്കാട് കല്ലിടവഴി റോഡില്‍ മഴക്കാലത്ത് വെള്ളക്കെട്ട് തുടങ്ങിയിട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 11:16 pm IST
in Thrissur
മഴയെത്തിയതോടെ വെള്ളത്തിലായ കല്ലിടവഴി റോഡ്

മഴയെത്തിയതോടെ വെള്ളത്തിലായ കല്ലിടവഴി റോഡ്

മണികണ്ഠന്‍ കുറുപ്പത്ത്  

കാഞ്ഞാണി: മഴ കനത്താല്‍ അന്തിക്കാട് കല്ലിടവഴി റോഡിലൂടെ മുട്ടറ്റം വെള്ളത്തില്‍ സഞ്ചരിച്ച് വിദ്യാര്‍ത്ഥികളും നാട്ടുകാരും നനഞ്ഞ് കുളിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ്. അന്തിക്കാട് സെന്ററില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 2 വിദ്യാലയങ്ങള്‍ക്ക് സമീപത്തു കൂടിയുളള റോഡാണ് ഇത്തവണയും പതിവു തെറ്റാതെ മുങ്ങിക്കിടക്കുന്നത്. മഴ വെള്ളം ഒഴുകിപ്പോകാന്‍ പരമ്പരാഗതമായി ഉണ്ടായിരുന്ന കാന സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഒരു പതിറ്റാണ്ടിലധികമായി അന്തിക്കാട് കല്ലിടവഴി റോഡില്‍ മഴക്കാലത്ത് വെള്ളക്കെട്ട് തുടങ്ങിയിട്ട്. 

പഞ്ചായത്തിലെ 2 സ്‌കൂളുകള്‍ക്ക് സമീപമാണ് റോഡില്‍ വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്നത്. സ്‌കൂളുകളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളാണ് ഇത് മൂലം ഏറെ വലയുന്നത്. മുന്‍കാലത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ ഇടത്തോടുകളിലൂടെയാണ് മഴവെള്ളം ഒഴുകിപ്പോയിരുന്നത്. കല്ലിടവഴി പ്രദേശത്തു നിന്നുള്ള വെള്ളം പടിയത്തുള്ള ഇറിഗേഷന്‍ കനാലിലെത്തും. ഇവിടെ നിന്ന് ശ്രീരാമന്‍ചിറ വഴി കനോലി കനാലിലേക്കാണ് അധികജലം ഒഴുകിയെത്തുന്നത്. എന്നാല്‍ സ്വകാര്യ വ്യക്തി തന്റെ പറമ്പിലൂടെയുള്ള കാന വഴി വെള്ളം ഒഴുക്കിവിടുന്നത് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയിലുണ്ട്. എല്ലാ വര്‍ഷവും കളക്ടര്‍ ഇടപെട്ടാണ് വെള്ളം ഒഴുക്കിവിട്ട് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കുന്നത്. 

അടച്ചിട്ട കാന തുറന്ന് വെള്ളം ഒഴുക്കിവിട്ടതിന് 2 ജനപ്രതിനിധികള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്ത് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തരുതെന്ന കോടതി വിധി ഉണ്ടായിട്ടും ഇത് ലംഘിച്ചാണ് കാന അടച്ചുകെട്ടിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്‌കൂളിന് സമീപത്ത് റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നതോടെ എല്‍.പി. സ്‌കൂളിന് പുറകു വശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഡെങ്കിപ്പനിയും, പനി മരണങ്ങളും ഉയരുമ്പോള്‍ ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

നീരൊഴുക്ക് തടഞ്ഞത്  വിനയായി

(ഗോകുല്‍ കരിപ്പിള്ളി, ബിജെപി നാട്ടിക മണ്ഡലം സെക്രട്ടറി )

പരമ്പരാഗതമായി മഴവെള്ളം പല സ്വകാര്യ വ്യക്തികളുടെയും പറമ്പുകളിലൂടെയാണ് ഒഴുകി കനോലി കനാലില്‍ എത്തുന്നത്. ഇതിനായുള്ള ചാലില്‍ ഒരു സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി തന്റെ പറമ്പിലൂടെ വെള്ളം ഒഴുകുന്നത് തടഞ്ഞതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. ഇപ്പോഴും ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല. മഴക്കാലം തീരുന്നത് വരെ ഇതുവഴി യാത്ര ദുരിതമാകും.

Tags: Thrissurകനത്ത മഴ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ് വോട്ടും സുധാകരന് കിട്ടില്ല: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.