ന്യൂഡല്‍ഹി: വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം പി.വി.സിന്ധു ലോക റാങ്കിങ്ങില്‍ 15-ാം സ്ഥാനത്തേക്ക് വീണു. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് തവണ ഒളിമ്പിക് മെഡല്‍ കഴുത്തിലണിഞ്ഞ താരമാണ് സിന്ധു.
2021, 2022 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വനിതാ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ, രണ്ട് തവണ ലോക ചാമ്പ്യനായ ജാപ്പനീസ് കളിക്കാരി് അകാനെ യമാഗുച്ചിയാണ് ഒന്നാമത്. ഏപ്രിലിലാണ് സിന്ധു ആദ്യപത്തില്‍ നിന്ന് പുറത്തായത്. 27 കാരിയായ സിന്ധു നിലവില്‍ കാനഡ ഓപ്പണില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
പുരുഷ സിംഗിള്‍സില്‍ മലയാളിതാരം എച്ച്.എസ്. പ്രണോയ് എട്ടാം റാങ്ക് നിലനിര്‍ത്തി. ലക്ഷ്യ സെന്‍ 19ാം സ്ഥാനത്തും കിഡംബി ശ്രീകാന്ത് 20ാം സ്ഥാനത്തും നില്ക്കുന്നു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് റങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം മൂന്നാം റാങ്കിലുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച റാങ്ക് സ്വന്തമാക്കിയതും ഇവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: