പാരിസ്: വംശീയ വിവേചനം ആരോപിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി കുടിയേറ്റ മുസ്ലിങ്ങളുടെ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടന്ന ലഹള അനിയന്ത്രിതമായപ്പോള്‍ ഗത്യന്തരമില്ലാതെ ഫ്രഞ്ചുകാര്‍ തെരുവില്‍ ഇറങ്ങി. ഫ്രാന്‍സിലെ വിവിധ നഗരങ്ങളിലെ മേയര്‍മാരുടെ നേതൃത്വത്തിലാണ് അക്രമത്തിനും കൊള്ളയ്ക്കും എതിരെ ഫ്രഞ്ചുസ്വദേശികള്‍ രംഗത്തിറങ്ങിയത്.
നാഹേല്‍ എന്ന അള്‍ജീരിയക്കാരനായ 17കാരനെ ഫ്രഞ്ച് പൊലീസ് വാഹനപരിശോധനയ്ക്കിടെ വെടിവെച്ചുകൊന്നതിനെ തുടര്‍ന്നാണ് ലഹള പൊട്ടിപ്പുറപ്പെട്ടത്. പിന്നീടത് ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. കെട്ടിടങ്ങള്‍ക്ക് തീവെച്ചും വാഹനങ്ങള്‍ കത്തിച്ചും ജനങ്ങളെ കൊള്ളയടിച്ചും അക്രമികള്‍ വിലസുകയായിരുന്നു. ഫ്രഞ്ച് പൊലീസ് കലാപത്തില്‍ ഏകദേശം 2650 പേരെ അറസ്റ്റ് ചെയ്തിട്ടും ലഹള കെട്ടടങ്ങിയില്ല.
ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട വിവിധ നഗരങ്ങളിലെ മേയര്‍മാരുടെ നേതൃത്വത്തില്‍ ഫ്രഞ്ചുകാരുടെ ലഹളയ്ക്കെതിരായ റാലി:
ഫ്രാന്‍സിലേക്ക് വിവിധ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി കുടിയേറിയ മുസ്ലിം വിഭാഗമാണ് ലഹളയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് ഫ്രഞ്ച് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍. ഏറ്റവുമൊടുവില്‍ എല്‍ഹെ ലെ റോസസ് എന്ന സബര്‍ബിലെ മേയറായ വിന്‍സന്റെ ജീന്‍ബ്രൂണിന്റെ വീടും അക്രമികള്‍ ആക്രമിച്ചു. തീയിട്ടു. എന്നാല്‍ മേയറുടെ ധീരയായ ഭാര്യ കുട്ടികളെ തീയില്‍ നിന്നും രക്ഷിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളും ടൗണ്‍ഹാളുകളും അക്രമികള്‍ ആക്രമിച്ചിരുന്നു.
ഇതോടെയാണ് മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായതോടെ ഫ്രഞ്ച് പൗരന്മാര് തന്നെ വിവിധ നഗരങ്ങളിലെ മേയര്‍മാരുടെ നേതൃത്വത്തില്‍ ലഹളക്കാര്‍ക്കെതിരെ പ്രകടനം സംഘടിപ്പിച്ചത്. വിവിധ ടൗണ്‍ഹാളുകളിലായിരുന്നു പ്രകടനവും പ്രതിഷേധ സമ്മേളനങ്ങളും. ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രകടനങ്ങളത്രയും. ഇതോടെ അക്രമികള്‍ ഉള്വലിയാന് തുടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ഇപ്പോള്‍ ഫ്രാന്‍സില്‍ ഏകദേശം 57 ലക്ഷം മുസ്ലിങ്ങള്‍ ഉണ്ട്. ക്രിസ്ത്യന്‍ മതക്കാര്‍ കഴിഞ്ഞാല്‍ ജൂതന്മാരെയും പ്രൊട്ടസ്റ്റന്റുകളെയും പിന്തള്ളി ഇപ്പോള്‍ ഇസ്ലാമാണ് ഫ്രാന്‍സിലെ രണ്ടാമത്തെ വലിയ മതം. ഈജിപ്ത്, അള്‍ജീരിയ, പടിഞ്ഞാറന്‍ ആഫ്രിക്ക, ടുണീഷ്യ, മൊറോക്കോ, സിറിയ, ലെബനന് എന്നീ രാജ്യങ്ങള്‍ ഒരു കാലത്ത് ഫ്രാന്‍സിന്റെ കോളനികളായിരുന്നു. ഇവിടങ്ങളില്‍ ഫ്രഞ്ച് കൊളോണിയല്‍ ഭരണത്തിനെതിരെ ആഭ്യന്തരകലാപങ്ങള്‍ നടന്ന 1954 മുതല്‍ 62 വരെയുള്ള കാലഘട്ടത്തില്‍ ഒട്ടേറെ മുസ്ലിം അഭയാര്‍ത്ഥികള്‍ ഫ്രാന്‍സില്‍ എത്തിയിരുന്നു. പിന്നീടെ 2014-16 കാലഘട്ടത്തിലാണ് മുസ്ലിം അഭയാര്‍ത്ഥികളുടെ പ്രവാഹം ഫ്രാന്‍സിലേക്കുണ്ടായത്.
ഫ്രാന്‍സിന്റെ മതേതര മൂല്യങ്ങളോട് അലിഞ്ഞുചേരാതെ മതപരമായാണ് ഈ വലിയ സമൂഹം ഫ്രാന്‍സില്‍ ജീവിക്കുന്നത്. ഇത് പലപ്പോഴും പല തരം പൊട്ടിത്തെറികള്‍ക്കും കാരണമാകുന്നുണ്ട്. ഫ്രാന്‍സിലേക്ക് കുടിയേറിയ മുസ്ലിങ്ങളില്‍ കൂടുതല്‍ വടക്കന്‍ ആഫ്രിക്കന്‍ മുസ്ലിം രാജ്യങ്ങളായ അള്‍ജീരിയ, മൊറോക്കോ, ടുണീഷ്യ, മഗ്രെബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അതുകൂടാതെ സിറിയ ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായും ധാരാളം പേര് എത്തി. ഇവരുടെ ജനസംഖ്യയിലെ വര്‍ധനവും ദേശീയ ശരാശരിയേക്കാള്‍ എത്രയോ കൂടതലാണ് എന്നതും ഫ്രഞ്ച് സര്‍ക്കാരിന് ആശങ്കയുണര്‍ത്തുന്ന വസ്തുതയാണ്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: