മുംബയ് : ഇന്ത്യന്‍ ഫുട്ബോളിലെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച് എ ഐ എഫ് എഫ്. വിംഗര്‍ ലാലിയന്‍സുവാല ചാങ്തെയാണ് മികച്ച പുരുഷ താരം. ഇന്ത്യന്‍ ടീമിലും മുംബയ് സിറ്റിയിലും ചാങ്തെ മികച്ച പ്രകടനമാണ് നടത്തുന്നത്.
മനീഷ കല്യാണ്‍ ആണ് മികച്ച വനിതാ താരം. ഗോകുലം കേരള മുന്‍ താരമായ മനീഷ നിലവില്‍ സൈപ്രസ് ക്ലബായ അപോളനിലാണ് കളിക്കുന്നത്. മലയാളി താരം ഷില്‍ജി ഷാജിയാണ് മികച്ച എമേര്‍ജിംഗ് വനിതാ താരം.
ഇന്ത്യന്‍ ലെഫ്റ്റ് ബാക്ക് ആകാശ് മിശ്രയാണ് മികച്ച പുരുഷ എമേര്‍ജിംഗ് താരം. ആകാശ് മിശ്ര ഹൈദരാബാദിന് വേണ്ടിയും ഇന്ത്യക്ക് വേണ്ടിയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഒഡീഷയെ സൂപ്പര്‍ കപ്പ് കിരീടത്തിലേക്ക് നയിച്ച ക്ലിഫോര്‍ഡ് മിറാണ്ട മികച്ച പുരുഷ കോച്ചായി. മലയാളി പരിശീലക പ്രിയ പി വിയാണ് മികച്ച വനിതാ പരിശീലക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: