ന്യൂയോര്‍ക്ക് : ഇന്ത്യ, ബ്രസീല്‍, ജര്‍മ്മനി, ജപ്പാന് എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഐക്യരാഷ്ട്ര സഭാ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ പട്ടിക വിപുലീകരിക്കണമെന്ന് ബ്രിട്ടണ്. ആഫ്രിക്കന്‍ പ്രാതിനിധ്യവും ആവശ്യമാണ്.
ഐക്യരാഷ്ട്ര സഭയിലെ ബ്രിട്ടന്റെ സ്ഥിരം പ്രതിനിധിയും ജൂലായ് മാസത്തെ സുരക്ഷാ സമിതിയുടെ അധ്യക്ഷയുമായ ബാര്‍ബറ വുഡ്വാര്‍ഡ് ആണ് ഇത് പറഞ്ഞത്. ഈ മാസത്തെ സുരക്ഷാ സമിതിയുടെ പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് വിവരിക്കുന്നതിനിടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
ഐക്യരാഷ്ട്ര സുരക്ഷാ സമിതി വിപിലീകരിക്കണമെന്ന് കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞത് ബാര്‍ബറ വുഡ്വാര്‍ഡ് ഓര്‍മ്മിപ്പിച്ചു. സുരക്ഷാ സമിതിയുടെ ജൂലായിലെ അധ്യക്ഷസ്ഥാനം ബ്രിട്ടന് വഹിക്കുന്നത് ഈ പ്രക്രിയയുടെ ആദ്യപടിയാണെന്ന് ബാര്‍ബറ വുഡ്വാര്‍ഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: