ന്യൂദല്‍ഹി: രാജ്യത്തിന്റെ അടുത്ത 25 വര്‍ഷം കര്‍ത്തവ്യകാലമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം അതിന്റെ കര്‍ത്തവ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന കാലമാണിത്.
സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷത്തെ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍, നമ്മുടെ ‘അമൃത് കാലത്തിന്’ ‘കര്‍ത്തവ്യ കാലം’ എന്ന് നാമകരണം ചെയ്തതായി മോദി പറഞ്ഞു. ഇന്ന് ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയില്‍ സായ് ഹിറ ഗ്ലോബല്‍ കണ്വെന്ഷന് സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ആത്മീയ സമ്മേളനങ്ങളുടെയും അക്കാദമിക് പരിപാടികളുടെയും കേന്ദ്രമായിരിക്കും കണ്വന്ഷന് സെന്റര്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള വിദഗ്ധര്‍ ഇവിടെ എത്തുമെന്നും ഈ കേന്ദ്രം രാജ്യത്തെ യുവാക്കളെ സഹായിക്കുമെന്നും മോദി പറഞ്ഞു.
ശ്രീ ഹീറ ഗ്ലോബല്‍ കണ്വെന്ഷന് സെന്റര്‍ എന്ന പേരില്‍ ഇന്ത്യയ്ക്ക് ഒരു പ്രധാന ബൗദ്ധിക കേന്ദ്രം ലഭിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആധുനികതയുടെ പ്രഭാവലയത്തോടൊപ്പം ആത്മീയതയുടെ പ്രതീതിയും കേന്ദ്രത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയ സമ്മേളനങ്ങളുടെയും അക്കാദമിക് പരിപാടികളുടെയും കേന്ദ്രമായി ശ്രീ ഹീറ ഗ്ലോബല്‍ കണ്വെന്ഷന് സെന്റര്‍ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള പ്രമുഖരുടെയും ഭക്തരുടെയും സാന്നിദ്ധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് ആണ് പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തില്‍ സായ് ഹിറ ഗ്ലോബല്‍ കണ്വെന്ഷന് സെന്റര്‍ നിര്‍മ്മിച്ചത്.
നരവംശ ശാസ്ത്രജ്ഞനായ ശ്രീ റ്യൂക്കോ ഹിറയുടെ സംഭാവനയാണ് കണ്വെന്ഷന് സെന്റര്‍. സാംസ്കാരിക വിനിമയം, ആത്മീയത, ആഗോള ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് നിര്‍മ്മിച്ചത്.വിശാലമായ സമുച്ചയത്തില്‍ ധ്യാന ഹാളുകള്‍, പൂന്തോട്ടങ്ങള്‍, താമസത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: