കൊല്ലം: മുംബൈ ഭീകരാക്രമണത്തിനിടെ പാകിസ്ഥാന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ധീര സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വീര സ്മൃതികള്‍ യുവതലമുറയിലേക്ക് പങ്കുവയ്‌ക്കാന്‍ ‘ജന്മഭൂമി’ വേദിയൊരുക്കുന്നു. ധീരതയ്‌ക്കുള്ള ഏറ്റവും വലിയ ബഹുമതികളിലൊന്നായ അശോക ചക്രം ലഭിച്ച വീര സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ ഓരോ മലയാളിയുടെയും അഭിമാനമാണ്.
സന്ദീപിന്റെ ത്യാഗോജ്ജ്വല ജീവചരിത്രം ഓരോ മലയാളിയുടെയും മനസ്സിലെ ജ്വലിക്കുന്ന നക്ഷത്രമായി മാറണമെന്ന ലക്ഷ്യത്തോടെ ‘ദേശീയത യുവാക്കളിലേക്ക്’ എന്ന സന്ദേശവുമായി ‘ജന്മഭൂമി’ ഈ വര്‍ഷം മുതല്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നു. ഈ മാസം എട്ടിന് വൈകിട്ട് അഞ്ചിന് കൊല്ലം റാവിസ് ഹോട്ടലിലെ ചടങ്ങില്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പു സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ആദ്യ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ സ്മാരക പ്രഭാഷണം നടത്തും. ‘രാഷ്‌ട്ര സുരക്ഷ-സാമൂഹിക ഉത്തരവാദിത്തം’ എന്നതാണ് വിഷയം.
എന്‍സിസി കൊല്ലം ഗ്രൂപ്പ് കമാന്‍ഡന്റ് ബ്രിഗേഡിയര്‍ മനോജ് നായര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ കേണല്‍ (റിട്ട.) എസ്. ഡിന്നി അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ വി. മുരളീധരന്‍ സ്വാഗതവും ജന്മഭൂമി കൊല്ലം യൂണിറ്റ് മാനേജര്‍ സി.കെ. ചന്ദ്രബാബു നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: