ഹ്യൂസ്റ്റണ്‍: അതിമഹത്തായ ഗുരു പരമ്പരയുടെ പിന്‍മുറക്കാരാണ് മലയാളികളെന്നും അതില്‍ അഭിമാനിക്കണമെന്നും ശിവഗിരി മഠം അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ. ഭാരതം ഉണര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ തന്നെ ഗുരുസ്ഥാനം ഇപ്പോള്‍ ഭാരതത്തിനുണ്ട്. ജൂണ്‍ 21 ന് നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ വന്ന് യോഗാ ദിനം ആചരിച്ചപ്പോള്‍ ലോകം അത് ഏറ്റെടുത്തതും ഈ ഗുരു പരമ്പരയുടെ നന്മ കൊണ്ടാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഹ്യൂസ്റ്റണില്‍ ആരംഭിച്ച മന്ത്രയുടെ ഒന്നാം ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മന്ത്ര എന്ന പദത്തിന്റെ അര്‍ത്ഥ തലങ്ങളെ മനസ്സില്‍ സ്വാംശീകരിക്കുകയും അത് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുവാന്‍ മന്ത്രയുടെ പ്രസിഡന്റ് ഹരി ശിവരാമന്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രഭാഷണം തുടങ്ങിയത്.
ഭാരതത്തിലെ അതിമഹത്തായ ഗുരുക്കന്മാരെ സ്മരിച്ചു കൊണ്ടാണ് സ്വാമികള്‍ പ്രഭാഷണത്തിലേക്ക് കടന്നത്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടുവാന്‍ സാധിക്കാത്ത വലിയ മഹത്വമുള്ള നാടാണ് നമ്മുടെ ഭാരതം. അത് നേടാന്‍ ഭാരതത്തിന് സാധിച്ചത് നമ്മുടെ രാജ്യത്തുള്ള ഗുരുക്കന്മാരുടെ മഹത്തായ പരമ്പരകളുടെ അനുഗ്രഹം കൊണ്ടു മാത്രമാണ്. ആദി നാരായണനില്‍ തുടങ്ങി ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍ അടക്കമുള്ള മഹാപുരുഷന്മാരാല്‍ അനുഗ്രഹീതമായ ഒരു പരമ്പര ഭാരതത്തിന് സമ്മാനിച്ചത് നമ്മുടെ കേരളമാണ് .അതില്‍ നമ്മള്‍ മലയാളികള്‍ ഭാഗ്യമുള്ളവരാണ്. ദൈവം ഗുരു എന്നീ വാക്കുകളുടെ അര്‍ത്ഥം പ്രകാശ സ്വരൂപന്‍ എന്നാണ്. സ്വയം പ്രകാശിക്കുകയും മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്യുന്നവരാണ് ദൈവവും, ഗുരുക്കന്മാരും. നാമരൂപരഹിതനായ ദൈവത്തെ സാധാരണക്കാര്‍ക്ക് അനുഭവിച്ചറിയുവാന്‍ സദ്ഗുരുവിലൂടെ സാധിക്കും.ആ ഗുരുവും പ്രകാശ സ്വരൂപനാണ്. ഗുരുവിന് രൂപം ഉണ്ട്. ദൈവത്തിന് രൂപമില്ല.
ദൈവും ഗുരുവും തമ്മില്‍ എന്താണ് വിത്യാസം എന്ന് ചോദിച്ചാല്‍ ശ്രീരാമകൃഷ്ണ പരമ ഹംസന്‍ പറയും പോലെ ‘മഞ്ഞുകട്ടയും വെള്ളവും തമ്മിലുള്ള വിത്യാസം പോലെ എന്ന് ‘ . ആ വ്യത്യാസമാണ് ദൈവത്തിനും ഗുരുവിനും ഉള്ളത്. ഗുരു നമ്മുടെ മുന്‍പില്‍ രൂപം പ്രാപിച്ച് നമ്മെ അനുഗ്രഹിക്കുന്നു.അപ്പോള്‍ ഗുരുവിനെ പ്രത്യക്ഷ ദൈവമായി കണക്കാക്കി പോരുന്നു. അവരെ സര്‍വ്വജ്ഞന്‍മാരായി കണക്കാക്കുകയും ചെയ്യുന്നു. ഒരു ഋഷി സര്‍വ്വ ജ്ഞനാണ്. പരമാത്മ സത്യത്തെ സാക്ഷാത്ക്കരിച്ച ഗുരു , ആ ഗുരു സര്‍വ്വജ്ഞനായി പ്രകാശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതം കണ്ട ഋഷിവര്യന്മാര്‍ ശാസ്ത്രജ്ഞര്‍ കൂടിയായിരുന്നു എന്ന തെളിവും നമ്മുടെ ഗുരുക്കന്മാര്‍ തന്നെ.സ്വാമി പറഞ്ഞു
. ഹരി ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാമി മുക്താനന്ദ യതി, കെ പി ശശികല ടീച്ചര്‍, ശ്രീകാന്ത് കാര്യാട്ട്, ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍ , പദ്മശ്രീ രാമചന്ദ്ര പുലവര്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, രഞ്ജിത്ത് തൃപ്പൂണിത്തുറ, മനോജ് നമ്പൂതിരി എന്നിവര്‍ സന്നിഹിതരായിരുന്നു.
മന്ത്രയുടെ വനിതാ കൂട്ടായ്മ സംഘടിപ്പിച്ച സെമിനാര്‍ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വേദ മന്ത്രങ്ങള്‍ പിറന്ന മണ്ണ് നമുക്ക് അന്യമായെങ്കിലും ലോകത്തിന്റെ എല്ലാ ഭാഗത്തും മന്ത്രം എത്തുന്നു. ഒരേ മനസ്സോടെ ഒന്നിച്ചു നീങ്ങാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ഡോ. ഗീതാ മേനോന്‍ ആമുഖ പ്രസംഗം നടത്തി. വിജി രാമന്‍, സ്മിത ഭരതന്‍, മഞ്ജു രാജീവ് എം.ഡി, പദ്മാവതിയമ്മ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: