മുംബൈ: 2ജി-മുക്ത് ഭാരതം യാഥാര്‍ത്ഥ്യമാക്കാന്‍ 4ജി ലഭിയ്‌ക്കുന്ന ഭാരത് ഫോണുകളുമായി മുകേഷ് അംബാനിയുടെ ജിയോ. 4ജി ഇന്‍റർനെറ്റ് ലഭിക്കുന്ന ജിയോ ഭാരത് ഫോൺ വഴി വാട്സാപ് പ്രവര്‍ത്തിപ്പിക്കാം. ചിത്രങ്ങളും വീഡിയോകളും അതിവേഗം അയയ്‌ക്കാം. വീഡിയോകള്‍ കാണാം. ഇപ്പോള്‍ 2ജി ഫോണുകള്‍ വോയ്സ് കാളുകള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. എതിരാളികൾ 2G താരിഫുകൾ ഉയർത്തുകയും താങ്ങാനാവുന്ന ഫീച്ചർ ഫോണുകൾ ലഭ്യമാകാത്തതുമായ നിർണായകഘട്ടത്തിലാണ് ജിയോ ഭാരത് ഫോൺ അവതരിപ്പിക്കുന്നത്. റിലയൻസ് ജിയോ ഭാരത് ഫോൺ ഉപയോഗിക്കുക വഴി സാധാരണക്കാർക്ക് താങ്ങാവുന്ന ചെലവില്‍ 2G-യിൽ നിന്ന് 4G-യിലേക്ക് മാറാം.
ജിയോ ഭാരത് ഫോൺ നിലവിൽ ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന 25 കോടി ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. റിലയൻസ് റീട്ടെയ്ൽ കൂടാതെ, കാര്‍ബണ്‍ പോലുള്ള മറ്റ് ഫോൺ ബ്രാൻഡുകളും ‘ജിയോ ഭാരത് ഫോണുകൾ’ നിർമ്മിക്കുന്നതിനുള്ള നടപടികൾ തുടങ്ങും.
ആദ്യത്തെ പത്ത് ലക്ഷം ജിയോ ഭാരത് ഫോണുകൾക്കുള്ള ബീറ്റ ട്രയൽ ജൂലൈ 7ന് ആരംഭിക്കും. വെറും 999 രൂപ മുതലായിരിക്കും ജിയോ ഭാരത് ഫോണുകളുടെ വില. മറ്റ് ഓപ്പറേറ്റർമാരുടെ ഫീച്ചർ ഫോൺ ഓഫറുകളെ അപേക്ഷിച്ച് 30% കുറഞ്ഞ പ്രതിമാസ പ്ലാനും 7 മടങ്ങ് കൂടുതൽ ഡാറ്റയും ലഭ്യമാകും.
അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കും 14 ജിബി ഡാറ്റയ്‌ക്കും പ്രതിമാസം 123 രൂപയായിരിക്കും നിരക്ക്. അൺലിമിറ്റഡ് വോയ്‌സ് കോൾ 2 ജിബി ഡാറ്റ പ്ലാനിന് 179 രൂപയാണ് കുറഞ്ഞ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: