തിരുവനന്തപുരം:സാഹിത്യ അക്കാദമി പുറത്തിറക്കിയ 30ഓളം പുസ്തകങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചതില്‍ പ്രതിഷേധിച്ച് ചെറുകഥയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പി.എഫ്. മാത്യൂസ്. ഈ പുസ്തകങ്ങള്‍ തിരിച്ചെടുത്ത് പിണറായി സര്‍ക്കാരിന്റെ പരസ്യമില്ലാത്ത പുതിയ പുസ്തകങ്ങള്‍ ഇറക്കണമെന്ന് പി.എഫ്. മാത്യൂസ് പറഞ്ഞു. ഈ വര്‍ഷത്തെ മികച്ച ചെറുകഥാ സമാഹാരമായി തെരഞ്ഞെടുത്തത് പി.എഫ്. മാത്യൂസിന്റെ മുഴക്കം എന്ന എന്ന പുസ്തകമാണ്.
ഡോ.എം.ലീലാവതിയുടെ വൈലോപ്പിള്ളിക്കവിതാ പഠനം, ലീലാവതിയുടെ കയ്യൊപ്പ്, മലയാള കവിതാ സാഹിത്യ ചരിത്രം, ഹോര്‍ത്തൂസ് മലബാറിക്കൂസ് പ്രവേശിക, കെ.എ. ജയശീലന്റെ കവിതാ സമാഹാരം എന്നിങ്ങനെ 30ഓളം പുസ്തകങ്ങളുടെ പുറംചട്ടയിലാണ് പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷം തികച്ചതിന്റെ പരസ്യം അച്ചടിച്ചത്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലും സാഹിത്യരംഗത്തും അധികാരരാഷ്ട്രീയത്തിന്റെ ആധിപത്യവും ആണെന്ന് വിവിധ സാംസ്കാരിക നായകര്‍ ഇതിനെ വിമര്‍ശിക്കുന്നു.
” കൈകള്‍ കോര്‍ത്ത് കരുത്തോടെ- പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം”- എന്ന പരസ്യവാചകമാണ് അക്കാദമി ഗ്രന്ഥങ്ങളില്‍ അച്ചടിച്ചിരിക്കുന്നത്. തന്റെ അറിവോടെയല്ല പരസ്യവാചകം അച്ചടിച്ചിരിക്കുന്നതെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കൂടിയായ കവി കെ.സച്ചിദാനന്ദന് പറയുന്നു. തന്റെ പൂര്‍ണ്ണ അറിവോടെയാണ് പിണറായി സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചതെന്നാണ് അക്കാദമി സെക്രട്ടറി അബൂബക്കര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: