മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
ഏര്‍പ്പെടുന്ന കാര്യത്തില്‍ വിജയിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് ഉന്നതപദവിയിലെത്താന്‍ സാധിക്കും. ജോലി സ്ഥലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. പൊതുവേ വീട്ടില്‍ കുടുംബസുഖം ലഭിക്കും. വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
യുവാക്കളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ബിസിനസ് വിപുലീകരിക്കും. സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. വാഹനാപകട സാധ്യതയുണ്ട്. പ്രമേഹരോഗമുള്ളവര്‍ ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് നന്നായിരിക്കും.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
ആത്മീയ, ധാര്‍മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ഗൃഹം നിര്‍മിക്കാന്‍ തുടങ്ങും. ശത്രുശല്യം വര്‍ധിക്കും. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. പിതാവുമായി അഭിപ്രായഭിന്നതകള്‍ വന്നുചേരും. ഭാര്യയുമായി പിണക്കം തീര്‍ത്ത് രമ്യതയിലെത്തും. ഇന്‍ഷുറന്‍സില്‍നിന്നും ഒസ്യത്തില്‍നിന്നും പണം ലഭിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റും. കൂടുതല്‍ മുതല്‍മുടക്കി ബിസിനസ് അഭിവൃദ്ധിപ്പെടുത്തും. സന്താനക്ലേശമനുഭവിക്കുന്നവര്‍ക്ക് സന്താനലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ കഠിനപ്രയത്‌നത്തോടെ തുടങ്ങും. ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനങ്ങളായി ലഭിക്കും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)
ഏറ്റെടുത്ത ചുമതലകള്‍ വേണ്ടവിധം ചെയ്തുതീര്‍ക്കും. വാടകയിനത്തില്‍ നിന്നും ഭൂമിയില്‍നിന്നും വരുമാനം വര്‍ധിക്കും. ആത്മവിശ്വാസം കൂടും. ജോലിയില്‍ സ്ഥലംമാറ്റമോ പ്രമോഷനോ ലഭിച്ചേക്കും. സന്താനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും.
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
പ്രമാണങ്ങളില്‍ ഒപ്പിടുമ്പോള്‍ ജാഗ്രത പാലിക്കണം. അലസത കാരണം പുരോഗതി മന്ദീഭവിച്ചെന്നു വരാം. മാനസികാസ്വസ്ഥത അനുഭവപ്പെടും. പുതിയ വ്യാപാര സംരംഭങ്ങളില്‍ പ്രാഥമികമായ ചില തടസ്സങ്ങള്‍ വന്നുപെട്ടേക്കാം. പ്രായം ചെന്നവര്‍ക്കും വിധവകള്‍ക്കും വിവാഹത്തിന് സാധ്യതയുണ്ട്.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
വിജയം ഉദ്ദേശിച്ച് ചെയ്യുന്ന പല പ്രവര്‍ത്തനങ്ങളും പരാജയത്തില്‍ കലാശിക്കും. പ്രേമകാര്യത്തില്‍ ചില്ലറ തടസ്സങ്ങളുണ്ടായെന്നു വരും. ഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെഅനുകൂലമായ സമയമാണ്. ശത്രുക്കളുടെ ശല്യം വര്‍ധിക്കും. വീടുമാറി താമസിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
ആവശ്യമായ സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. ഉദരരോഗമോ ശിരോരോഗമോ അനുഭവപ്പെട്ടെന്ന് വരാം. വാടകയില്‍നിന്നും ഭൂമിയില്‍നിന്നും ആദായം വര്‍ധിക്കും. അവനവന്റെ പ്രശസ്തിയെ പ്രതികൂലമായി ബാധിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായേക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
കുടുംബപരമായ ബാധ്യതകള്‍ വര്‍ധിക്കും. സാമ്പത്തിക ബാധ്യതയുള്ള ചില എഗ്രിമെന്റുകള്‍ ഒപ്പിടേണ്ടി വരും. സര്‍ക്കാരില്‍നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്‌ക്കും. വ്യാപാര-വ്യവസായാദികളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. സുഖകരമായ കുടുംബജീവിതമുണ്ടാകും.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
ഒഹരികളില്‍ നഷ്ടം സംഭവിക്കും. സഹോദരന്മാര്‍ക്കുവേണ്ടി പണം ചെലവഴിക്കും. മാതൃതുല്യരായവര്‍ക്ക് ദേഹവിയോഗം സംഭവിക്കും. ഓഫീസില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മാണത്തിന് ഒരുങ്ങുന്നവര്‍ക്ക് അത് സാധ്യമാകും. വ്യാപാരരംഗത്തുള്ളവര്‍ക്ക് ധനലാഭം ഉണ്ടാകും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
കര്‍മസ്ഥാനത്ത് അസ്വസ്ഥതയുണ്ടാകും. ഭാരിച്ച ചെലവുകള്‍ വന്നുചേരും. പിതാവിന് എല്ലാവിധ ഐശ്വര്യങ്ങളും അനുഭവപ്പെടും. അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ക്ക് കടം വാങ്ങുന്നതാണ്. ബന്ധുജനങ്ങളുടെ വിയോഗത്തില്‍ മനഃക്ലേശമുണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
പുതിയ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുക്കാനിടയുണ്ട്. വീടോ വാഹനങ്ങളോ വാങ്ങാന്‍ സാധ്യതയുണ്ട്. തൊഴില്‍രഹിതര്‍ക്ക് പുതിയതായി ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. തൊഴില്‍ സ്ഥാനത്ത് പരിഷ്‌കാരങ്ങള്‍ വരുത്തും. ബാങ്കിങ്, എന്‍ജിനീയറിങ് എന്നീ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ധര്‍മപ്രവൃത്തിയില്‍ വ്യാപ്തരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: