മുഹമ്മ: മുഹമ്മ -കുമരകം ബോട്ടുയാത്ര വീണ്ടും ദുരിതത്തിലായി. മുന്‍പ് ബോട്ടുകളുടെ തകര്‍ മൂലം ദിവസങ്ങളോളം യാത്ര തടസപ്പെട്ടിട്ടുണ്ട്. എന്നാല്‍,ഇപ്പോള്‍ വില്ലന്‍ പോളയാണ്. ശനിയാഴ്ച മുഹമ്മ കുമരകം ബോട്ടുയാത്ര അവസാനിച്ചത് കുമരകം കുരിശ്ശടി ജെട്ടിയില്‍ ആയിരിന്നു. ഞായറാഴ്ച കുരിശ്ശടി ജെട്ടിയിലും ബോട്ട് അടുപ്പിക്കാന്‍ പറ്റാത്ത വിധം പോളകള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. പോള നിറഞ്ഞു നില്‍ക്കുമ്പോള്‍ ബോട്ട് സര്‍വീസ് നടത്തണ്ട എന്നാണ് ജലഗതാഗത വകുപ്പിലെ സാങ്കേതിക വിദഗ്ദരുടെ അഭിപ്രായം.
കുരിശ്ശടികായല്‍ ജെട്ടി വരെയെങ്കിലും ബോട്ട് വന്നില്ലെങ്കില്‍ ജലഗതാഗത മാര്‍ഗ്ഗം യാത്രയ്‌ക്കായ് ഉയോഗിക്കുന്നവര്‍ക്ക് അത് ബുദ്ധിമുട്ടാവും. കോട്ടയത്തെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലടക്കം പോകുന്നവര്‍ ഉള്‍പ്പടെ സമൂഹത്തിലെ നാനാ മേഖലകളില്‍ ഉള്ളവര്‍ തിരക്കു കുറഞ്ഞ യാത്രയ്‌ക്കായ് ആശ്രയിക്കുന്നത് ബോട്ടുയാത്രയെയാണ്. കൂടാതെ വിനോദ സഞ്ചാരികളും ചെലവ് കുറഞ്ഞ യാത്രയ്‌ക്കായ് ഈ മാര്‍ഗ്ഗം പ്രയോജനപ്പെടുത്തുന്നുണ്ട്. ജലഗതാഗത വകുപ്പിന് കാര്യമായ വരുമാനം നേടിത്തരുന്ന ഒരു റൂട്ടുകൂടിയാണിത്. പായല്‍ നിറഞ്ഞത് മൂലം മത്‌സ്യ തൊളിലാളികള്‍ക്ക് ജോലിക്ക് പോവാന്‍ കഴിയില്ല, ഹൗസ് ബോട്ട് യാത്ര മുടങ്ങുന്നു.
വള്ളംക്കളി പരിശീലനവും മുടങ്ങുന്നുണ്ട്. ഇത് ഒരു വലിയ വിഷയമായിട്ടും ബന്ധപ്പെട്ട അധികാരികള്‍ ഗൗരവത്തില്‍ കാണുന്നില്ലയെന്ന് മുഹമ്മ – കുമരകം ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. അടിയന്തരമായി പോളകള്‍ നീക്കം ചെയ്ത് കുമരകം ജെട്ടി വരെ ബോട്ടുയാത്ര സുഗമമാക്കണമെന്ന് കുമരകം ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: