മുംബയ് : ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ഏകദിന, ട്വന്റി-20 അന്താരാഷ്‌ട്ര (ടി20) ടീമുകളെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും മിര്‍പൂരിലെ ഷേര്‍-ഇ-ബംഗ്ലാ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ഏകദിനത്തിലും ടി 20യിലും ഹര്‍മന്‍പ്രീത് കൗര്‍ ടീമിനെ നയിക്കും. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍.മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയോടെ പര്യടനം ആരംഭിക്കും. ആദ്യ മത്സരം ഈ മാസം 9 ന് നടക്കും. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ യഥാക്രമം ജൂലായ് 11 നും ജൂലായ് 13 നും നടക്കും.
രണ്ട് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ജൂലായ് 16ന് ആരംഭിക്കും.രണ്ടാം ഏകദിനം ജൂലായ് 19നും മൂന്നാം ഏകദിനം ഈ മാസം 22നും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: