ചിറയിൻകീഴ് : പെരുങ്കുഴിയിൽ ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. പെരുങ്കുഴി സ്വദേശി തങ്കമണി(62) ആണ് മരിച്ചത്. ഇതുമൂലം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ പുറപ്പെട്ട ട്രെയിനുകൾ മണിക്കൂറുകളോളം വൈകി.
തിങ്കളാഴ്ച രാവിലെയാണ് ട്രാക്കിൽ തങ്കമണിയുടെ മൃതദേഹം കണ്ടെത്തിയത്. കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ഇടിച്ചാണ് ഇവർ മരിച്ചതെന്നാണ് നിഗമനം.
മൃതദേഹം ട്രാക്കിൽ കണ്ടെത്തിയെന്ന വിവരം അറിഞ്ഞതോടെ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് ഒരു മണിക്കൂറിലേറെ നിർത്തിയിട്ടു. വേണാട്, ജനശതാബ്ധി, പരശുറാം ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: