ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോണ്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഉദ്യോഗസ്ഥരാണ് ആദ്യം ഡ്രോണ്‍ കണ്ടത്. തുടര്‍ന്ന് ഡല്‍ഹി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ഡ്രോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അതീവ സുരക്ഷാ മേഖലയായ ലോക് കല്യാണ്‍ മാര്‍ഗിലാണ് പ്രധാനമന്ത്രിയുടെ വസതി. ഇവിടെ ഡ്രോണുകള്‍ പറപ്പിക്കാന്‍ അനുവാദമില്ല. പോലീസിന്റെ സഹായത്തോടെ സുരക്ഷാസനേ ഡ്രോണ്‍ സാന്നിധ്യം സംബന്ധിച്ച് വിശദ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: