മുംബൈ: അജിത് പവാര്‍ മഹാരാഷ്ട്ര ഭരിയ്ക്കുന്ന ബിജെപി-ഷിന്‍ഡേ സര്‍ക്കാരിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുത്ത ശരത് പവാറിന്റെ വലംകൈയായ പ്രഫുല്‍ പട്ടേല്‍ പ്രധാനമന്ത്രി മോദിയെ വാനോളം പുകഴ്ത്തി. “മോദിയടെ കീഴില്‍ ഇന്ത്യയുടെ പ്രതിച്ഛായ വിദേശത്തും ഇന്ത്യയിലും ആകാശം തൊടുന്നു”-ഇതായിരുന്നു പ്രഫുല്‍ പട്ടേലിന്റെ വാക്കുകള്‍.
അജിത് പവാറിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളെ കണ്ടത്. “ദേവേന്ദ്ര ഫഡ്നാവിസ്-ഏക്നാഥ് ഷിന്‍ഡേ സര്‍ക്കാരുമായി ചേര്‍ന്ന എന്‍സിപി ഇപ്പോള്‍ ബിജെപി-ശിവസേന സര്‍ക്കാരുമായി സഖ്യത്തിലാണ്. ഇത് പാര്‍ട്ടിയെടുത്ത തീരുമാനമാണ്. ഇപ്പോഴ്തതെ സാഹചര്യത്തില്‍, രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ മുന്നോട്ട് കുതിക്കുമ്പോള്‍, രാജ്യത്തിന്റെ പ്രതിച്ഛായ ഇന്ത്യയിലും വിദേശത്തും ആകാശം തൊടുകയാണ്. “- പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
“എന്‍സിപി ഏക്നാഥ് ഷിന്‍ഡേ-ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന്റെ ഭാഗമായതോടെ ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമായിക്കഴിഞ്ഞു. അധികാരം പങ്കിടുന്ന കാര്യത്തില്‍ ബിജെപിയുമായി യാതൊരു തര്‍ക്കവുമില്ലെന്നും മോദിയുടെ നേതൃത്വത്തില്‍ കീഴില്‍ ഇന്ത്യയുടെ വികാസനത്തിന് വേണ്ടി പ്രവര്‍ത്തിക്കും. “- പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
തന്റെ കാലശേഷം എന്‍സിപിയെ നയിക്കാന്‍ ശരത് പവാര്‍ തെരഞ്ഞെടുത്ത് മകള്‍ സുപ്രിയ സുലേയെയും മനസാക്ഷി സൂക്ഷിപ്പുകാരന് പ്രഫുല്‍ പട്ടേലിനെയും ആയിരുന്നു. ഇരുവരും പാര്‍ട്ടിയുടെ പര്‍ക്കിംഗ് പ്രസിഡന്റുമാരാണ്. എങ്കിലും പ്രഫുല്‍ പട്ടേല്‍ അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുക്കുക വഴി ശരത് പവാറിന്റെ താല്പര്യങ്ങള്ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്നാണ് പൊതുവേ പ്ചരിക്കുന്ന വാര്‍ത്ത.
മാത്രമല്ല, ഞായറാഴ്ച നടന്നത് എന്‍സിപിയ്ക്കെതിരെ പ്രധാനമന്ത്രി അയച്ച ഗുഗ്ലിയല്ല, കൊള്ളയാണ് എന്ന ശരത് പവാറിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് അജിത് പവാറിന്റെ നീക്കത്തില്‍ ശരത് പവാറിന് താല്പര്യമില്ലെന്നാണ്. പാര്‍ട്ടിയ്ക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രഫുല്‍ പട്ടേലിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും കേട്ടില്ലെന്നും ഇനി താന്‍ തന്നെ നടപടിയെടുക്കുമെന്നാണ് ശരത് പവാര്‍ പറഞ്ഞത്. ഇതിനര്‍ത്ഥം അജിത് പവാറിന്റെ നീക്കത്തിലോ പ്രഫുല്‍ പട്ടേല്‍ നല്കിയ പിന്തുണയിലോ ശരത് പവാറിന് താല്പര്യമില്ലെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: