ഡെറാഡൂണ്‍: കനത്ത മഴയില്‍ ഉത്തരാഖണ്ഡില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു വീണു. തുടര്‍ന്ന് ബദരിനാഥ് ദേശീയപാത (എന്‍എച്ച് 7) അടച്ചു. ചമോലിക്കടുത്ത് ശനിയാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്.
ഗതാഗതം തടസപ്പെട്ടതോടെ ബദരിനാഥ് തീര്‍ത്ഥാടകരുള്‍പ്പെടെ നൂറുകണക്കിനുപേര്‍ കുടുങ്ങി. ഗതാഗതം പുനഃസ്ഥാപിക്കാനായി ദേശീയപാത അതോറിറ്റി നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
എത്രയും പെട്ടെന്ന് അവശിഷ്ടങ്ങള്‍ മാറ്റി റോഡ് ഗതാഗത യോഗ്യമാക്കുമെന്നും ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇതേ പ്രദേശത്ത് കഴിഞ്ഞ ദിവസവും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ മാറ്റി വെള്ളിയാഴ്ചയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: