മുംബൈ: അദാനിയില്‍ വിശ്വാസമര്‍പ്പിച്ച് വീണ്ടും 1676 കോടി രൂപ നിക്ഷേപിച്ച് ആസ്ത്രേല്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപകസ്ഥാപനമായ ജിക്യുജി പാര്‍ട്നേഴ്സ്. അദാനി ട്രാന്സ്മിഷന് എന്ന കമ്പനിയിലാണ് രാജീവ് ജെയിന് എന്ന ഇന്ത്യക്കാരന് ചെയര്‍മാനായ ജിക്യുജി പാര്‍ട്നേഴ്സ് മുഴുവന്‍ പണവും മുടക്കിയത്. ഇതിന് രണ്ട് ദിവസം മുന്‍പ് ജിക്യുജി പാര്‍ട്നേഴ്സ് 100 കോടി ഡോളര്‍ അദാനി എന്റര്‍പ്രൈസസിലും അദാനി ഗ്രീനിലും മുടക്കിയിരുന്നു.
ഇതോടെ വിവിധ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില വീണ്ടും കുതിച്ചുയര്‍ന്നു. അമേരിക്കയില്‍ നിന്നുള്ള ഒത്താശയോടെ ഇന്ത്യയെ തകര്‍ക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയും ജയ്റാം രമേശും പക്ഷെ ഇപ്പോള്‍ അദാനിയെക്കുറിച്ച് മിണ്ടിയിട്ട് നാളുകളായി. കാരണം അദാനി കമ്പനിയില്‍ നിക്ഷേപമിറക്കാന്‍ കൂടുതല്‍ ആഗോള നിക്ഷേപകര്‍ രംഗത്ത് വരികയാണ്. കൃത്യമായി കടങ്ങള്‍ തിരിച്ചടച്ച് അദാനി വിശ്വാസ്യത വീണ്ടെടുക്കുകയാണ്
അദാനി കമ്പനികളില്‍ നികുതിവെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ഉണ്ടെന്ന് പരാതിപ്പെട്ട് അമേരിക്കയിലെ ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ അത് ഏറ്റ് പിടിച്ച് തുടര്‍ച്ചയായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയവരാണ് രാഹുല്‍ഗാന്ധിയും ജയ്റാം രമേശും. എന്നാല്‍ നിശ്ശബ്ദമായി, ആഗോള ബിസിനസ് ഉപദേശകരുടെ നിര്‍ദേശങ്ങളനുസരിച്ച് കരുക്കള്‍ നീക്കുന്ന അദാനി എതിര്‍പ്പുകള്‍ ഒന്നൊന്നായി മറികടന്ന് കുതിക്കുകയാണ്. അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ മുനയൊടിക്കാന്‍ വാക് ടെല്‍ എന്ന അമേരിക്കന്‍ ഗ്രൂപ്പിനെ നിയോഗിച്ചിട്ടുണ്ട്. അതുപോലെ അദാനി ഗ്രൂപ്പിന് അനുകൂലമായ വാര്‍ത്തകളും ആഖ്യാനങ്ങളും സൃഷ്ടിച്ചെടുക്കാന്‍ കെക്സ്റ്റ് സിഎന്‍സി എന്ന ആഗോള വാര്‍ത്താവിനിമയ ഉപദേഷ്ടാക്കളെയും നിയോഗിച്ചിട്ടുണ്ട്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ ഉലഞ്ഞുപോയ അദാനി ഇപ്പോള്‍ പഴയകഥയാണ്. അന്ന് ഒരു മാര്‍ച്ച് 2ന് 187 കോടി ഡോളര്‍ അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളില്‍ (അദാനി പോര്‍ട്ട്, അദാനിട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍) ആണ് രാജീവ് ജെയിനിന്റെ ജിക്യുജി പാര്‍ട്നേഴ്സ് മുടക്കിയത്.
അദാനി ഓഹരികളുടെ വില ഹിന്‍ഡന്‍ബര്‍ഗ് വിവാദം പൊട്ടിപ്പുറപ്പെട്ട 2023 മാര്‍ച്ച് മാസത്തില്‍ ഇപ്പോള്‍ എത്രയോ ഉയര്‍ന്നുകഴിഞ്ഞു. ഹിന്‍ഡന്‍ ബര്‍ഗ് വിവാദകാലത്ത് അദാനി ഓഹരികളുടെ വില 81 ശതമാനത്തോളം ഇടിഞ്ഞിരുന്നു. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില 3,139 രൂപയില്‍ നിന്നും 751 രൂപയായി. അദാനി ഗ്രീന്‍ എനര്‍ജി 2000 രൂപയില്‍ നിന്നും 485 രൂപയായി താഴ്ന്നു. അദാനി ട്രാന്‍സ്മിഷന്റെ ഓഹരി വില 2762ല്‍ നിന്നും 712 രൂപയിലേക്ക് താഴ്ന്നു. അദാനി എന്റര്‍പ്രൈസസ് 3442രൂപയില്‍ നിന്നും 1336 രൂപയിലേക്ക് താഴ്ന്നിരുന്നു. ജൂണ്‍ 2023 ആയപ്പോള്‍ നല്ലൊരു നഷ്ടം അദാനി ഓഹരികള്‍ നികത്തിക്കഴിഞ്ഞു. അദാനി പോര്‍ട്ട് വില 548 രൂപയില്‍ നിന്നും 736 രൂപയിലേക്ക് ഉയര്‍ന്നു. അദാനി എന്റര്‍ പ്രൈസസ് 1336ല്‍ നിന്നും 2400 രൂപയിലേക്ക് ഉയര്‍ന്നു. അദാനി ഗ്രീന്‍ 485 രൂപയില്‍ നിന്നും 944 രൂപയിലേക്ക് കുതിച്ചു. ഇപ്പോള്‍ കാര്യമായ മാറ്റമില്ലാത്ത അദാനി ട്രാന്‍സ്മിഷനും അദാനി ടോട്ടല്‍ ഗ്യാസും പുതിയ നിക്ഷേപത്തിന്റെ പിന്തുണയില്‍ വൈകാതെ ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: