കൊച്ചി: കേരളത്തിലും എന്‍സിപി എന്‍ഡിഎയ്ക്കൊപ്പം എത്തുമെന്നാണ് കരുതുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന് ഇങ്ങനെ പ്രതികരിച്ചത്.
കേരളത്തില്‍ എന്‍സിപി ചെറിയ പാര്‍ട്ടിയാണെങ്കിലും പല മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കക്ഷിയാണ്.
അതെല്ലാം തകര്‍ത്തുവെന്നാണ് അവര്‍ തന്നെ പറയുന്നത്. എന്‍ ഡി എയില്‍ നിന്ന് വിട്ട് പോയവരെ മടക്കികൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
അതിനിടെ സംസ്ഥാനത്തെ കുടുംബങ്ങളിലെ അംഗങ്ങളുടെ അടിസ്ഥാന ആരോഗ്യവിവരങ്ങള്‍ അടക്കമുളള വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ ഊരാളുങ്കലിന് അനുമതി നല്‍കിയതിനെയും സുരേന്ദ്രന് ചോദ്യം ചെയ്തു.ഇത് വിവര കച്ചവടമാണെന്നും അദ്ദേഹം പറഞ്ഞു.
സ്പ്രിംഗ്ളറിലൂടെ പൗരന്മാരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചെങ്കില്‍ ഇപ്പോള്‍ വളഞ്ഞവഴിയിലൂടെ പൂര്‍ണവിവരങ്ങളും വില്പനയ്ക്കു വയ്ക്കുകയാണ്. ഊരാളുങ്കല്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അവരുടെ പോര്‍ട്ടലിലാണ് സൂക്ഷിച്ചത്. പഞ്ചായത്ത് സോഫ്റ്റ് വെയറിലേക്ക് ഇത് നല്കിയിട്ടില്ലെന്നത് കച്ചവടത്തിന്റെ സാധ്യത തുറന്നിടുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: