കൊച്ചി: ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിലെ ക്രൂ റിക്കവറി സംഘത്തിന്റെ ആദ്യ ബാച്ച് കൊച്ചിയിലെ ഇന്ത്യന്‍ നാവികസേനയുടെ ജല അതിജീവന പരിശീലന കേന്ദ്രത്തില്‍ (ഡബ്ല്യുഎസ്ടിഎഫ്) ഒന്നാം ഘട്ട പരിശീലനം പൂര്‍ത്തിയാക്കി.
അത്യാധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി, ഇന്ത്യന്‍ നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരും മറൈന്‍ കമാന്‍ഡോകളും അടങ്ങുന്ന സംഘം സമുദ്രത്തിലെ വിവിധ സാഹചര്യങ്ങളില്‍ ക്രൂ മൊഡ്യൂളുകളുടെ വീണ്ടെടുക്കല്‍ പരിശീലനം നടത്തി.
രണ്ടാഴ്ചത്തെ പരിശീലനത്തില്‍ ദൗത്യത്തിന്റെ നടത്തിപ്പ്, മെഡിക്കല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍, വ്യത്യസ്ത വിമാനങ്ങളും അവയുടെ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും പരിചയപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം ഉള്‍പ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ നാവികസേനയും ഐഎസ്ആര്‍ഒയും സംയുക്തമായി രൂപപ്പെടുത്തിയ പ്രവര്‍ത്തന പദ്ധതികളില്‍ പരിശീലനം കേന്ദ്രീകരിച്ചു.
വരും മാസങ്ങളില്‍ ഐഎസ്ആര്‍ഒയുടെ പരീക്ഷണ വിക്ഷേപണങ്ങളിലെ വീണ്ടെടുപ്പില്‍ ഡബ്ല്യുഎസ്ടിഎഫില് പരിശീലനം നേടിയ ടീം പങ്കാളികളാകും.
ബഹിരാകാശത്ത് നിന്ന് മടങ്ങി കടലില്‍ ഇറങ്ങുന്ന പേടകത്തെ വീണ്ടെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: