മുംബൈ: സംസ്ഥാനത്തെ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ ഇപ്പോള്‍ ട്രിപ്പിള്‍ എഞ്ചിന് ആയി. ഇനി മഹാരാഷ്ട്രാ സര്‍ക്കാര്‍ ബുള്ളറ്റ് ട്രെയിന്‍ പോലെ ഓടുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. മഹാരാഷ്ട്രയിലെ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സര്‍ക്കാരില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഷിന്‍ഡെ.
ഇപ്പോള്‍ ഞങ്ങള്‍ക്ക് 1 മുഖ്യമന്ത്രിയും 2 ഉപമുഖ്യമന്ത്രിമാരുമാണുള്ളത്. ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ ഇപ്പോള്‍ ട്രിപ്പിള്‍ എഞ്ചിന് ആയി മാറിയിരിക്കുന്നു. ഇനി ഇത് ഒരു ബുള്ളറ്റ് ട്രെയിന്‍ പോലെ ഓടും. മഹാരാഷ്ട്രയുടെ വികസനത്തിന്, ഞാന്‍ അജിത്ത് പവാറിനെയും അദ്ദേഹത്തിന്റെ നേതാക്കളും സ്വാഗതം ചെയ്യുന്നു. അജിത് പവാറിന്റെ അനുഭവപരിചയം മഹാരാഷ്ട്രയെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
മന്ത്രിസഭയിലെ സീറ്റ് വിഭജനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യത്തിന് സമയമുണ്ടെന്ന് മുഖ്യമന്ത്രി ഷിന്‍ഡെ പറഞ്ഞു. മഹാരാഷ്ട്രയുടെ വികസനത്തിനായി നാം ഇന്ന് ഒന്നിച്ചിരിക്കുന്നതെന്ന് അദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് 45 സീറ്റുകള്‍ ലഭിച്ചു. ഇത്തവണ അത്രയും സീറ്റുകള്‍ നേടാന്‍ അവര്‍ക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി ഷിന്‍ഡെ പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് സംസ്ഥാന നിയമസഭയില്‍ 40ലധികം എംഎല്‍എമാരുടെയും ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ആറിലധികം എംഎല്‍എമാരുടെയും പിന്തുണയുണ്ട്. വിധാന്‍സഭയില്‍ 40ലധികം എംഎല്‍എമാരുടെയും വിധാന്‍ പരിഷത്തില്‍ 6ലധികം എംഎല്‍എമാരുടെയും പിന്തുണ അജിത് പവാറിനുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: