ഇംഫാല്‍ : മണിപ്പൂരില്‍ വീണ്ടും ആക്രമം. ബിഷ്ണുപൂര്‍ ജില്ലയില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. മെയ്തേയ് വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. കുക്കി വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുണ്ട്.
ബിഷ്ണുപൂരിലെ ഖുംബി ടൗണിലാണ് സംഭവം. ലിംഗങ്ങ്താബി റസിഡന്‍ഷ്യല്‍ സ്കൂളിന് സമീപം ലിംഗങ്ങ്താബി പൊലീസ് ഔട്ട്പോസ്റ്റിന് അടുത്താണ് ആക്രമണം നടന്നത്. ശനിയാഴ്ച രാത്രി വൈകി വെടിയൊച്ചകള്‍ കേട്ടതായി ഗ്രാമവാസികള്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ വരെ അക്രമികളും സുരക്ഷാ സേനയും തമ്മല് വെടിവയ്പ്പ് തുടര്‍ന്നു. അതിനിടെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ 144 പ്രകാരമുള്ള നിയന്ത്രണങ്ങളില്‍ ഞായറാഴ്ച ഇളവ് വരുത്തി. ജില്ലയില്‍ ക്രമസമാധാനം മെച്ചപ്പെട്ടതിനാലാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: