ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍ക്കുള്ള സുഖചികിത്സക്ക് തുടക്കമായി. ദേവസ്വം കൊമ്പന്‍ ബാലകൃഷ്ണന് ആദ്യ ഔഷധ ചോറുരുള നല്‍കി സുഖചികില്‍സക്ക് മന്ത്രി ചിഞ്ചുറാണി തുടക്കമിട്ടു.
ജൂലൈ 30 വരെയാണ് സുഖചികില്‍സ. 3690 കിലോ അരി, 1230 കിലോ ചെറുപയര്‍/മുതിര, 1230 കിലോ റാഗി, 123 കിലോ അഷ്ടചൂര്‍ണം, 307.5 കിലോ ച്യവനപ്രാശം, 123 കിലോ മഞ്ഞള്‍പ്പൊടി, ഷാര്‍ക്കോഫെറോള്‍, അയണ്‍ ടോണിക്ക്, ധാതുലവണങ്ങള്‍ തുടങ്ങിയവയാണ് സുഖചികില്‍സക്ക് ഉപയോഗിക്കുന്നത്.
41 ആനകളില്‍ 23 എണ്ണം സുഖചികിത്സയില്‍ പങ്കെടുക്കുന്നുണ്ട്. 18 ആനകള്‍ മദപ്പാടിലാണ്. നീരില്‍ നിന്നും അഴിക്കുന്ന മുറയ്‌ക്ക് അവയ്‌ക്ക് സുഖചികിത്സ നല്‍കും. ഡോ. പി.ബി. ഗിരിദാസ്, ഡോ: എം.എന്‍. ദേവന്‍ നമ്പൂതിരി, ഡോ. ടി.എസ്. രാജീവ്, ഡോ. കെ. വിവേക്, ദേവസ്വം വെറ്ററിനറി സര്‍ജന്‍ ഡോ. ചാരുജിത്ത് നാരായണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുഖചികില്‍സ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: