പാരീസ് : ഫ്രാന്‍സില്‍, നഹെല്‍ എന്ന 17 വയസുകാരനെ പൊലീസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാജ്യമെമ്പാടും നിന്ന് 500ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് വരെ ഫ്രാന്‍സില്‍ ഉടനീളം 486 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ചയാണ് പാരീസ് നഗരപ്രാന്തമായ നാന്റേയില്‍ നഹെലിന്റെ മരണത്തെച്ചൊല്ലി കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്നലെയാണ് നഹെലിന്റെ ശവസംസ്‌കാരം നടന്നത്.
നഹേലിന്റെ നാട്ടുകാരും സുഹൃത്തുക്കളും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശവസംസ്‌കാരം സ്വകാര്യമായ ചടങ്ങായിരുന്നു. മാധ്യമങ്ങളെ അകറ്റി നിര്‍ത്തി.
സംഘര്‍ഷത്തെ തുടര്‍ന്ന് നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ജര്‍മ്മന്‍ സന്ദര്‍ശനം മാറ്റിവച്ചിരുന്നു.അതേസമയം സുരക്ഷാ ഏര്‍പ്പോടുകള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് അക്രമങ്ങള്‍ കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: