ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിലെ ഗുരുനാഥന്‍കുളങ്ങര ഭാഗത്തുള്ള രണ്ടു കൊടുംവളവുകളില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. മഴ ക്കാലമായതോടെ അപകടങ്ങള്‍ നിത്യസംഭവമായി.ഓരോ മാസവും പത്തിലേറെ അപകടങ്ങളാണ് ഇവിടെയുണ്ടാകുന്നത്. നൂറുമീറ്റര്‍ ദൂരത്തിനുള്ളിലാണു രണ്ട് വളവുകളുള്ളത്. ഗ്രാമീണ മേഖഖയില്‍ നിന്നും ദേശീയ പാതയിലേക്ക് ചേരുന്ന രണ്ടു റോഡുകളും സംഗമിക്കുന്നത് ഈ കൊടുംവളവിലാണ്.
കുത്തനെയുള്ള ഇറക്കത്തോടുകൂടിയ വളവുകളായതിനാല്‍ വാഹനയാത്രക്കാര്‍ ദൂരക്കാഴ്ച ലഭിക്കാതെ അപകടങ്ങളില്‍ പെടാന്‍ കാരണമാകുന്നത്. വലിയ വാഹനങ്ങളുടെ അമിതവേഗവും അപകടത്തിനു കാരണമാകുന്നു. റോഡിന്റെ ഇരു വശങ്ങളില് കാടുമൂടി കിടക്കുന്നതും കാഴ്ച മറയ്ക്കുന്നു. റോഡിനോടു ചേര്‍ന്നുനില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകളും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്്. ഇവിടെങ്ങളില്‍ അപകട മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലന്ന പരാതിയും ഉയരുന്നു. കൊല്ലം- തേനി ദേശീയപാതയില്‍ മാങ്കാംകുഴി മുതല്‍ താമരക്കുളം വരെയുള്ള ഭാഗത്ത് അപകടകരമായ അഞ്ചിലേറെ വളവുകളാണുള്ളത്.
ഇരുചക്രവാഹന യാത്രികരാണു വളവുകളില്‍ അപകടത്തില്‍പ്പെടുന്നവരിലേറെയും. വളവുകള്‍ നിവര്‍ത്തി ദേശീയപാത വീതികൂട്ടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. ഗുരുനാഥന്‍കുളങ്ങര കൊടുംവളവുകള്‍ നിവര്‍ത്താനുള്ള ജോലി കരാര്‍ കമ്പനി അടിയന്തിരമായി ആരംഭിക്കണമെന്നാവശ്യമാണ് നാട്ടുകാര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: