തിരുവനന്തപുരം : പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയും, മര്‍ദ്ദിക്കുകയും ചെയ്തെന്ന് പരാതി. വര്‍ക്കല സ്വദേശിയായ വിദ്യാര്‍ത്ഥിയേയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്.
വിദ്യാര്‍ത്ഥിയെ മൂന്ന് പേര് അടങ്ങുന്ന സംഘം ശനിയാഴ്ച വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചെന്നുമാണ് പരാതി. സംഭവത്തില്‍ വര്‍ക്കല സ്വദേശികളായ ഷിജു, തമീം, സജീര്‍ഖാന്‍ എന്നിവര്‍ പോലീസ് പിടിയിലായിട്ടുണ്ട്.
വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി സ്ഥാപിക്കുന്ന ജോലികള്‍ക്കും മറ്റും വിദ്യാര്‍ത്ഥി പോകുന്നതാണ്. കഴിഞ്ഞ ദിവസം പ്രതികളില്‍ ഒരാളായ ഷിജുവിന്റെ വീട്ടില്‍ വിദ്യാര്‍ത്ഥി സിസിടിവി സ്ഥാപിച്ചിരുന്നു. ഇതില്‍ അറ്റകുറ്റപ്പണിയുണ്ടെന്ന് അറിയിച്ച് മറ്റൊരു പ്രതിയായ സജീര്‍ഖാന്‍ ഷിജുവിനെ ഫോണ്‍ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സ്ഥലത്തേയ്ക്ക് അച്ഛന്റെ ബൈക്കില്‍ പോകുന്നതിനിടെ മൂന്നംഗ സംഘം വഴിയില്‍ തടഞ്ഞ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ലഹരി മരുന്ന് നല്കാന് ശ്രമിക്കുകയുമായിരുന്നു. ശേഷം മൂവരും വിദ്യാര്‍ത്ഥിയുടെ പക്കലുണ്ടായിരുന്ന ബൈക്കുമായി കടന്നുകളഞ്ഞു.
പ്രതികള്‍ മറ്റ് യുവാക്കളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് പ്രദേശവാസികളും ആരോപിച്ചു. ഷിജുവിനെതിരെ ഇതിന് മുമ്പും പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും തട്ടിയെടുത്ത ബൈക്ക് പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: