മങ്കൊമ്പ് : രണ്ടാംകൃഷി തുടങ്ങിയിട്ടും പുഞ്ചക്കൃഷിയുടെ നെല്ല് വില ലഭിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. മേയ് 15 വരെ നെല്ലുകൊടുത്ത കര്‍ഷകരുടെ പേയ്മെന്റ് ഓര്‍ഡര്‍ മാത്രമാണു നല്‍കിയത്. അതിനുശേഷം നെല്ലുകൊടുത്ത കര്‍ഷകരുടെ കാര്യത്തില്‍ യാതൊരു എത്തുംപിടിയുമില്ല.
മേയ് 15 വരെ സംഭരിച്ച നെല്ലിന്റെ വില നല്കാന് മാത്രമാണു സപ്ലൈകോ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് ബാങ്കുകള്‍ പറയുന്നു. പണത്തിനായി ബാങ്കുകള്‍ തോറും കയറിയിറങ്ങി മടുക്കുകയാണു കര്‍ഷകര്‍. പാഡിഓഫീസ്, സപ്ലൈകോ, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും കൈമലര്‍ത്തുകയാണ്.
എസ്ബിഐ. കനറാ, ഫെഡറല്‍ ബാങ്കുകള്‍ വഴി മാത്രമാണു തുക കൊടുക്കുന്നത്. ഇക്കുറി പുഞ്ചക്കൃഷിക്ക് 31045 കര്‍ഷകരില്‍നിന്നു 1.25 ലക്ഷം ടണ്‍ നെല്ലാണു സംഭരിച്ചത്. 354.8 കോടി രൂപയാണ് ഈ ഇനത്തില്‍ കര്‍ഷകര്‍ക്കു നല്‍കേണ്ടത്. സപ്ലൈകോ നേരിട്ട് 22.5 കോടി രൂപ ആദ്യം കൊടുത്തെങ്കിലും പിന്നീട് പണം വിതരണം മുടങ്ങി.
കര്‍ഷകരുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധത്തെത്തുടര്‍ന്നാണ് മൂന്നര മാസത്തോളമായി തടസ്സപ്പെട്ടുകിടന്ന നെല്ലുവിലവിതരണം സര്‍ക്കാര്‍ ആരംഭിച്ചത് പിആര്‍എസ് വായ്പയായാണു പണം കര്‍ഷകര്‍ക്കു നല്‍കുന്നത്. മേയ് 15 വരെ സംഭരിച്ച നെല്ലിന്റെ വിലയായ 206 കോടി രൂപ നല്‍കാനാണു ബാങ്കുകള്‍ക്കു സപ്ലൈകോ അനുമതി നല്‍കിയിരിക്കുന്നത്. ബാക്കി തുകയുടെ കാര്യത്തില്‍ യാതൊരു ഉത്തരവും ഇതുവരെ ഇറങ്ങിയട്ടില്ല. ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധിയായ കൃഷി മന്ത്രിയാകട്ടെ കുട്ടനാട്ടിലെ കര്‍ഷകരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.
അതിനിടെ കര്‍ഷകര്‍ക്ക് നെല്ലുവില നല്‍കുന്നതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 400 കോടി രൂപ വായ്പ എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: