തിരുവനന്തപുരം : പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ പോകേണ്ടതില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് സിപിഎം സംസ്ഥാന സമിതി. പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങളൊന്നും ജനങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ല. അതിനാല്‍ അനുയായികള്‍ അത് മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നും സിപിഎം യോഗത്തില്‍ തീരുമാനമായി.
സര്‍ക്കാരിനെതിരേയുള്ള യുഡിഎഫിന്റെ പ്രചാരണങ്ങളൊന്നും ജനങ്ങളിലേക്ക് എത്തിയിട്ടില്ല. മാധ്യമങ്ങള്‍ മാത്രമാണ് യുഡിഎഫിന്റെ ആരോപണങ്ങള്‍ ഏറ്റെടുത്തത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും എതിരേയുള്ള കേസുകള്‍പോലും ശരിയായ രീതിയിലുള്ളതാണെന്ന തോന്നലാണ് ജനങ്ങള്‍ക്കുള്ളത്.
മണിപ്പുര്‍ കലാപം, ഏകീകൃത സിവില്‍ കോട് എന്നിവയില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പ്രചാരണം ശക്തമാക്കണം. ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്ക ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ യുഡിഎഫിനോ കേണ്‍ഗ്രസിനോ സാധിച്ചിട്ടില്ല. അതിനാല്‍ ഏകീകൃത സിവില്‍ കോഡിനെതിരെ ഐക്യപ്രക്ഷോഭത്തിനായി ലീഗുണ്ടാകുന്ന കൂട്ടായ്മയെ മുഖവിലയ്ക്കെടുക്കേണ്ടതില്ല.
അതേസമയം പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളും, സിഐടിയു നേതാവ് മിനി കൂപ്പര്‍ വാങ്ങിയതും, എസ്എഫ്ഐയിലെ പ്രശ്നങ്ങളും ചര്‍ച്ചയായെങ്കിലും ഇവര്‍ക്കെതിരെ നടപടിയെടുക്കും എന്നറിയിച്ചതല്ലാതെ മറ്റൊന്നുമുണ്ടായില്ല. പാര്‍ട്ടിയുടെ നിയന്ത്രണം കാര്യക്ഷമമാക്കണം എന്ന അഭിപ്രായമാണ് ഉയര്‍ന്നുവന്നത്. സംസ്ഥാനസമിതി യോഗം ഞായറാഴ്ചയും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: