കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ മൊഴി കൊടുത്തില്ലെങ്കില്‍ തന്റെ നട്ടെല്ല് ചവുട്ടിയൊടിക്കുമെന്ന് ഡിവൈഎസ് പി ഭീഷണിപ്പെടുത്തിയതായി മോണ്സണ് മാവുങ്കല്‍. കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് ഇക്കാര്യം മോണ്സണ് മാവുങ്കല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മോണ്സണ് മാവുങ്കലിന്റെ ഈ അപേക്ഷയുടെ പകര്‍പ്പ് ലഭിച്ചതായി ചില ടിവി ചാനലുകള്‍ അവകാശപ്പെട്ടു.
“കെ.സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ് പി സമർദ്ദം ചെലുത്തിയിരുന്നു. സുധാകരന്റെ പേര് പറഞ്ഞാൽ പോക്സോ, വഞ്ചനാ കേസുകളിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.” – ജയില്‍ സൂപ്രണ്ട് വഴി കോടതിയ്ക്ക് നല്കിയ പരാതിയില്‍ മോണ്സണ് മാവുങ്കല്‍ പറയുന്നു. “കെ സുധാകരന് എതിരായ രണ്ട് മൊഴി ഇപ്പോൾ എഴുതി തന്നില്ലെങ്കിൽ വണ്ടിയിൽ ഇട്ട് തന്നെ ചവിട്ടി ഒടിക്കുമെന്നും തോക്ക് കൊണ്ട് തല അടിച്ചു പൊട്ടിക്കുമെന്നും പറഞ്ഞു. “- മോണ്സണ് മാവുങ്കല്‍ പരാതിയില്‍ പറയുന്നു
പോക്സോ കേസിൽ കെ സുധാകരനെ കുടുക്കാൻ ശ്രമം ഉണ്ടായെന്നും മോൻസൻ പരാതിയിൽ ആരോപിച്ചു. ജീവപര്യന്തം ശിക്ഷിച്ച് കോടതി ജയിലിലേക്ക് അയച്ചപ്പോൾ അന്ന് അവിടെയുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി പത്രക്കാരും മറ്റും ഉള്ളതിനാൽ അദ്ദേഹത്തിന്റെ വണ്ടിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞു.
കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിന് അടുത്തുള്ള പെട്രോൾ പമ്പിൽ ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി ഡിവൈഎസ്പി ആരോടോ ഫോണിൽ സംസാരിച്ചു. ഇതിനു ശേഷം തന്നെ മോശമായ ഭാഷകൾ ഉപയോഗിച്ച് ചീത്ത വിളിച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: