മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ് സി ബാങ്കും മോര്‍ട്ട്ഗേജ് ലെന്‍ഡറായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും ഈ രണ്ട് സ്ഥാപനങ്ങളും വളര്‍ത്തുന്നതില്‍ ഒരായുഷ്കാലം പണിപ്പെട്ട എച്ച് ഡിഎഫ് സി ചെയര്മാന് ദീപക് പരേഖിന് ആനന്ദക്കണ്ണീര്. ഈ ലയനം നടന്ന ജൂലായ് ഒന്നിന് ഒരു ദിവസം മുന്‍പ് അദ്ദേഹം എച്ച് ഡിഎഫ് സി ചെയര്മാന് സ്ഥാനം രാജിവെച്ച് സ്ഥാപനത്തിന്റെ പടിയിറങ്ങി.
വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇപ്പോഴത്തെ ഭാരതത്തിന് അടിമുടി പ്രശംസ ചൊരിയുകയായിരുന്നു ദീപക് പരേഖ്. എത്രയൊക്കെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചും അതിജീവിക്കാനുള്ള ഇന്ത്യയുടെ ശേഷി അപാരമാണെന്ന് ദീപക് പരേഖ് പറഞ്ഞു. അതുപോലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആഗോള വളര്‍ച്ചാനിരക്കിന്റെ ഇരട്ടിയാണെന്നും അദ്ദേഹം അഭിമാനപൂര്‍വ്വം പറഞ്ഞു. ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള നിറപ്രതീക്ഷകളോടെ താന്‍ വിടവാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭവനവായ്പയ്ക്ക് പേര് കേട്ട സ്ഥാപനമായ എച്ച് ഡിഎഫ് സിയുടെ ഭാവി അതിവേഗവളര്‍ച്ചയുള്ള ഇന്ത്യയില്‍ ഭദ്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലായ് ഒന്ന് ശനിയാഴ്ച എച്ച്ഡിഎഫ് സി ബാങ്കും ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും ലയിച്ച് എച്ച് ഡിഎഫ് സി ബാങ്ക് എന്ന ഒറ്റ സ്ഥാപനമായി മാറി. ഇതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ ധനകാര്യസ്ഥാപനമായി എച്ച് ഡി എഫ് സി ബാങ്ക് മാറി.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ ആസ്തിയുടെ കാര്യത്തില്‍ രണ്ടാമത്തെ വലിയ ധനകാര്യ സ്ഥാപനമായി എച്ച്ഡിഎഫ്സി ബാങ്ക് മാറി. ലോകത്തിലെ നാലാമത്തെ വലിയ ബാങ്കായും എച്ച്ഡിഎഫ്സി മാറി.
ലയനത്തോടെ എച്ച് ഡിഎഫ് സി ബാങ്കിന്റെ മൊത്തം വായ്പയില്‍ വര്‍ധനവുണ്ടായി. കൈവശമുള്ള വായ്പകളുടെ മൂല്യം 38.77 ശതമാനം വര്‍ധിച്ച് 22.21 ലക്ഷം കോടി രൂപയിലെത്തുമെന്നത് ഒരു തലവേദനയാണ്. മാര്‍ച്ച് 31 വരെ എച്ച് ഡിഎഫ് സി ബാങ്കിന്റെ വായ്പാമൂല്യം 16. ലക്ഷം കോടി രൂപ മാത്രമായിരുന്നു. അതേ സമയം ബാങ്കിന്റെ നിക്ഷേപം 18.84 ലക്ഷം കോടി രൂപയാകുമെന്നത് ആശ്വാസകരമാണ്. .
ലയനത്തിന് ശേഷം ബാങ്കിലെ ജീവനക്കാരുടെ എണ്ണം 2.32 ശതമാനം വര്‍ധിച്ച് 177,239 ആകും. ലയനത്തെ തുടര്‍ന്ന് എച്ച് ഡിഎഫ് സി ബാങ്ക് ശാഖകളുടെ എണ്ണം 6.7 ശതമാനം ഉയര്‍ന്ന് 8,344 ശാഖകളായി മാറും. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം 9.45 ലക്ഷം കോടി രൂപയില്‍ നിന്ന് 14.6 ലക്ഷം കോടി രൂപയായി ഉയരും. ലോകത്തിലെ നാലാമത്തെ വലിയ ബാങ്കാകും
എച്ച്ഡിഎഫ് സിയുടെ ഓഹരിയുടമകള്‍ക്ക് 25 ഓഹരികള്‍ക്ക് പകരം എച്ച്ഡിഎഫ് സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭ്യമാകും. വായ്പകള്‍ തിരിച്ചടയ്ക്കുന്നതുവരെ ബാധകമായ പലിശ നിരക്ക് തുടരുമെന്നും പുതിയ വായ്പകളും നിക്ഷേപങ്ങളും ബാങ്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നും പരേഖ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: