മുംബയ് : മഹാരാഷ്‌ട്രയില്‍ ബുല്‍ധാന ജില്ലയിലെ സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് വേയില്‍ 33 യാത്രക്കാരുമായി പോയ ബസിന് തീപിടിച്ച് 25 പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.
നാഗ്പൂരില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ബസ്. സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് വേയില്‍ വച്ച് ബസിന്റെ ഡീസല്‍ ടാങ്കിന് തീപിടിക്കുകയായിരുന്നു.
അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് മഹാരാഷ്‌ട്ര സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതവും അനുവദിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അപകടസ്ഥലം സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ചികിത്സ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: