പാലക്കാട്: ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സര്‍ക്കിളും സംയുക്തമായി പാലക്കാട് ജങ്ഷന് റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 21.2 കിലോ കഞ്ചാവ് പിടികൂടി. കായംകുളം ചിങ്ങോലി സ്വദേശിയായ മഹേഷ് മുരളി (27) യാണ് പിടിയിലായത്.
ആന്ധ്ര – ഒറീസ അതിര്‍ത്തി പ്രദേശത്ത് നിന്നും കഞ്ചാവ് വാങ്ങി, ട്രെയിനില്‍ ആലപ്പുഴയിലേക്ക് കടത്താന്‍ ശ്രമിക്കവേ, പരിശോധന കണ്ട് ട്രെയിനില്‍ നിന്നും ഇറങ്ങി പുറത്തുകടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.
എറണാകുളം, ആലപ്പുഴ, കോട്ടയം ഭാഗങ്ങളില്‍ ലഹരി വില്‍പ്പന നടത്തുന്നവര്‍ക്കിടയിലെ മൊത്തവിതരണക്കാരനാണ് പ്രതി. ആലപ്പുഴയില്‍ ഹൗസ്ബോട്ട് ജീവനക്കാരനായ മഹേഷ് തന്റെ ജോലി ലഹരി വില്‍പ്പനയ്ക്കു മറയാക്കിയതായി പോലീസ് സംശയിക്കുന്നുണ്ട്.
ആര്‍പിഎഫ് സിഐ: എന്‍. കേശവദാസ്, എക്സൈസ് സിഐ: പി.കെ. സതീഷ്, ആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ എ.പി. അജിത് കുമാര്‍, എഎസ്ഐമാരായ കെ. സജു, എസ്.എം. രവി, ഹെഡ് കോണ്‍സ്റ്റബിള്‍ മാരായ ഒ.കെ. അജീഷ്, എന്‍. അശോക്, എക്സൈസ് പ്രിവെന്റ്റീവ് ഓഫീസര്‍മാരായ കെ. പ്രസാദ്, കെ.എന്‍. സന്തോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ സാദത്ത്, കണ്ണദാസന് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: