ലണ്ടന്‍: ബാസ്ബോളിന്റെ വ്യഗ്രതയില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങി പുറത്തായി. അതിവേഗം റണ്‍സ് സ്കോര്‍ ചെയ്യുന്ന ബാസ്ബോള്‍ ഗെയിമിന് നിര്ബന്ധിതരായപ്പോള് ഒരാള്‍ പോലും പിടിച്ചു നിന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചില്ല. ഇന്നലെ ഉച്ചയ്ക്ക് മുമ്പ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 325 റണ്‍സില്‍ അവസാനിച്ചു.
91 റണ്‍സിന്റെ മേല്കോയ്മയുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസീസ് സ്കോര്‍ ഒടുവിലത്തെ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 41 ഓവറില്‍ രണ്ട് വിക്കറ്റിന് 128 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ ഉസ്മാന് ഖവാജയും(114 പന്തില്‍ 57) ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിക്കാരന്‍ സ്റ്റീവന്‍ സ്മിത്തും(5*) ആണ് ക്രീസില്‍. ഡേവിഡ് വാര്‍ണര്‍(25), മാര്‍നസ് ലഭൂഷെയന്(30) എന്നിവരാണ് പുറത്തായത്. വാര്‍ണറെ ജോഷ് ടോംഗ് വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോള്‍ ലഭൂഷെയ്നെ ജെയിംസ് ആന്ഡേഴ്സണ് പുറത്താക്കുകയായിരുന്നു.
രണ്ടാം ദിനത്തില്‍ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. എന്നാല്‍ ഇന്നലെ രാവിലെ അത് ആവര്‍ത്തിക്കാനായില്ല. ഹാരി ബ്രൂക്ക് അര്‍ദ്ധസെഞ്ച്വറി(50) തികച്ചത് മാത്രമാണ് മെച്ചം. മറ്റ് ബാറ്റര്‍മാരാരും തന്നെ ഇംഗ്ലീഷ് നിരയില്‍ പിടിച്ചു നിന്നില്ല. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള താരങ്ങളുടെ ശൈലി ബാസ്ബോള്‍ സ്വാധീനം പ്രകടമാക്കുന്ന തരത്തിലായിരുന്നു.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹെയ്സല്‍വുഡും ട്രാവിസ് ഹെഡ്ഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നായകന് പാറ്റ് കമ്മിന്‍സ്, സ്പിന്നര്‍ നഥാന്‍ ലിയണ്‍, കമറുണ് ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: