ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം മുതല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്ന നക്സല്‍ വിമത റിക്രൂട്ട്മെന്റ് കേസിലെ പെദ്ദബായലു ലെഫ്റ്റ് വിങ് തീവ്രവാദിയുമായി (എല്‍ഡബ്ല്യുഇ) ബന്ധമുള്ള രണ്ട് പ്രതികള്‍ക്കെതിരെ അഞ്ച് ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചു.
ഉദയ്, ഗദര്ല രവി, ഗണേഷ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബിര്‍സു, അരുണ എന്ന വെങ്കിട രവി ചൈതന്യ എന്നിവര്‍ക്കെതിരെയാണ് തീവ്രവാദ വിരുദ്ധ ഏജന്‍സി ഇനാം പ്രഖ്യാപിച്ചത്. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ വെലിശാല ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഉദയ്, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ കരകവേണിപാലം സ്വദേശിയാണ് അരുണ.
കഴിഞ്ഞ വര്‍ഷം എന്‍ഐഎ ഏറ്റെടുത്ത പെദ്ദബയലു എല്‍ഡബ്ല്യുഇ വിമത റിക്രൂട്ട്മെന്റ് കേസില്‍ തിരയുന്ന രണ്ട് പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്ക്കുന്നവര്ക്കാണ് അഞ്ച് ലക്ഷം രൂപ വീതം ക്യാഷ് റിവാര്‍ഡ് നല്‍കുക. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ദിനകര്‍ ഗുപ്തയുടെ അംഗീകാരത്തെ തുടര്‍ന്നാണ് ഇനാം പ്രഖ്യാപിച്ചത്.
ഹൈദരാബാദിലെ ബ്രാഞ്ച് ഓഫീസില്‍ നിയോഗിച്ച എന്‍ഐഎയുടെ പോലീസ് സൂപ്രണ്ടിന് തെലങ്കാനയിലും സമീപ സംസ്ഥാനങ്ങളിലുമുള്ള രണ്ട് പ്രതികളുടെ പോസ്റ്ററുകള്‍ അവര്‍ക്കെതിരായ അവാര്‍ഡ് പ്രഖ്യാപനത്തോടൊപ്പം അച്ചടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്നിന് വിശാഖപട്ടണത്തെ പെദ്ദബയലു പോലീസ് സ്റ്റേഷനില്‍ നിന്ന് എന്‍ഐഎ കേസ് ഏറ്റെടുക്കുകയും ഡിസംബര്‍ 19ന് അഞ്ച് പ്രതികള്‍ക്കെതിരെ ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അല്ലെങ്കില്‍ നക്സല്‍ സംഘടനകളിലേക്ക് കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കേസ്.
രാധ എന്ന വ്യക്തിയെ നക്സലാകാന് റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പ്രതികളായ ദൊങ്കരി ദേവേന്ദ്ര, ദുബാസി സ്വപ്ന, ചുക്ക ശില്പ എന്നിവര്‍ രാധയെ ചൈതന്യ മഹിളാ സംഘത്തില്‍ (സിഎംഎസ്) ചേരാന്‍ പ്രേരിപ്പിച്ചുവെന്നും തുടര്‍ന്ന് നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ലേക്ക് രാധയെ റിക്രൂട്ട് ചെയ്യുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: