ആലപ്പുഴ: ജില്ലയില്‍ വ്യാപകമായി നിയമവിധേയമല്ലാത്ത സിഗരറ്റുകള്‍ വില്‍ക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ലീഗല്‍ മെട്രോളജി വകുപ്പ് ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 17 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍മെട്രോളജി നിയമലംഘനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. 1,20,000 രൂപ പിഴയായി ഈടാക്കി.
പരിശോധനയില്‍ യൂണിയന് ടെറിട്ടറി ജമ്മു ആന്‍ഡ് കാശ്മീറിലെ വില്‍പ്പനയ്ക്ക് എന്ന് രേഖപ്പെടുത്തിയ ‘വില്‍സ് നേവി കട്ട് സ്പെഷ്യല്‍’ എന്ന ബ്രാന്‍ഡിലുള്ള സിഗരറ്റ് പാക്കറ്റുകളില്‍ പരമാവധി വില 49 രൂപ എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പുറത്ത് 80 രൂപ എന്ന സ്റ്റിക്കര്‍ പതിപ്പിച്ചു വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നിയമ നടപടി സ്വീകരിച്ചത്. ആലപ്പുഴ ലീഗല്‍ മെട്രോളജി ഫ്ലയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കണ്ട്രോളര് എന്‍.സി സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഫ്ലേയിങ് സ്കോഡ് ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണ കുറുപ്പ്, ജീവനക്കാരായ ആന്റണി സേവ്യര്‍, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നിരവധി സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: