എരുമപ്പെട്ടി: നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തില്‍ പ്രശസ്ത സിനിമാതാരം നവ്യ നായര്‍ ദര്‍ശനം നടത്തി. ഭഗവാന്റെ പ്രധാന വഴിപാടിലൊന്നായ മുക്കിടി നിവേദ്യം സേവിച്ചു. നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തില്‍ ആരംഭിക്കുന്ന നിത്യ അന്നദാനത്തിന് ആദ്യ സംഭാവന നവ്യാ നായരില്‍ നിന്ന് ദേവസ്വം ഓഫീസര്‍ പി.ബി. ബിജു ഏറ്റുവാങ്ങി.
ക്ഷേത്രത്തില്‍ ചേര്‍ന്ന കൊച്ചിന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ നിത്യ അന്നദാനം ആരംഭിക്കാന്‍ തീരുമാനിച്ചു. ജൂലൈ 17 (കര്‍ക്കിടകം 1) മുതല്‍ ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഭക്തജനങ്ങള്‍ക്കായി അന്നദാനം ഉണ്ടായിരിക്കും.
യോഗത്തില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്ശന്, മെമ്പര്‍മാരായ പ്രേമരാജ് ചൂണ്ടലാത്ത്, മുരളീധരന്, ദേവസ്വം കമ്മീഷണര്‍ അനില്‍കുമാര്‍, സെക്രട്ടറി പി. ബിന്ദു, അസി. കമ്മീഷണര്‍ കെ. കല, ദേവസ്വം ഓഫീസര്‍ പി.ബി. ബിജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: