തൃപ്രയാര്‍: മേല്‍തൃക്കോവില്‍ ശിവക്ഷേത്രത്തില്‍ അഷ്ടമംഗലപ്രശ്ന പരിഹാരത്തിന്റെ ഭാഗമായി തെക്കേമഠം മൂപ്പില്‍ സ്വാമിയാരെ ക്ഷണിച്ച് ഭിക്ഷയും പുഷ്പാഞ്ജലിയും വെച്ച് നമസ്കാരവും നടന്നു. പൂര്‍വ്വ കാലത്ത് വന്നുചേര്‍ന്ന ആഭിചാരാദികളാലും മറ്റും യോഗീശ്വര പരിഭവം കാണുന്നതിനാല്‍ ഗ്രാമത്തിന്റെയും കുടുംബാംഗങ്ങളുടെയും ഐശ്വര്യത്തിനായാണ് മഹാദേവന്റെ ഉത്ഭവത്തിന് കാരണഭൂതരായ യോഗീശ്വരന്മാരുടെ സ്മരണയില്‍ ചടങ്ങ് നടത്തിയത്.
രാവിലെ 8 ന് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് തെക്കേമഠം മൂപ്പില്‍ സ്വാമിയാര് വാസുദേവാനന്ദയെ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഭിക്ഷയും പുഷ്പാഞ്ജലിയും വെച്ചുനമസ്കാരവും നടന്നു. ജൂലൈ 4 ന് പ്രതിഷ്ഠാദിനവും പ്രസാദ ഊട്ട് വിതരണവും നടക്കും. ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികളായ രാമന് ചേര്‍ത്തേടത്ത്, ഹരിദാസ് ആലക്കല്‍, കെ.കെ. ധര്മപാലന്, കെ. കൃഷ്ണമൂര്‍ത്തി എന്നിവര്‍ നേതൃതം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: