ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നുളള ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് എത്തിക്കഴിഞ്ഞു. ‘ഇന്റര്‍ കാശി’ എന്നാണ് പേര്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍ ഡി ബി ഗ്രൂപ്പാണ് വാരണാസിയില്‍ നിന്ന് ആദ്യമായി ക്ലബ് ആരംഭിക്കുന്നത്.
സ്പാനിഷ് അതികായരായ അത്‌ലറ്റിക്കോ ഡി മാഡ്രിഡ്, മുന്‍ അന്‍ഡോറന്‍ ലീഗ് ചാമ്പ്യന്‍മാരായ ഇന്റര്‍ എസ്‌കലേഡ്സ്, സ്പാനിഷ് ലീഗിലെ എഫ്സി ബാഴ്സലോണ ഇതിഹാസം ജെറാര്‍ഡ് പിക്വെയുടെ സഹ ഉടമസ്ഥതയിലുള്ള എഫ്സി അന്‍ഡോറ എന്നിവയ്‌ക്കും ഇന്റര്‍ കാശിയില്‍ പങ്കാളിത്തമുണ്ട്.
ആര്‍ ഡി ബി ഗ്രൂപ്പിന്റെ ഈ ഉദ്യമത്തെ പിന്തുണയ്‌ക്കാന്‍ തങ്ങളുടെ 120 വര്‍ഷത്തെ ചരിത്രവും അനുഭവപരിചയവും എപ്പോഴും ഉണ്ടാകുമെന്ന് അത്ലറ്റിക്കോ ഡി മാഡ്രിഡ് അറിയിച്ചു.
സ്പാനിഷ് തന്ത്രജ്ഞന്‍ ജംഷഡ്പൂര്‍ എഫ്സി മുന്‍ മേധാവിയുമായ കാര്‍ലോസ് സാന്റമറീനയെ ക്ലബ്ബിന്റെ തലപ്പത്ത് നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: